BUSINESSBUSINESS NEWS

ടിടികെ പ്രസ്റ്റീജിന്റെ യൂറോ ഗ്യാസ് സ്റ്റൗവ് വിപണിയില്‍

കൊച്ചി : മുന്‍നിര ഗാര്‍ഹികോപകരണ ബ്രാന്‍ഡായ ടിടികെ പ്രസ്റ്റീജ് യൂറോ ഗ്യാസ് സ്റ്റൗവ് വിപണിയില്‍ അവതരിപ്പിച്ചു. അടുക്കളയുടെ സൗന്ദര്യസങ്കല്പത്തിന് പുതിയ ഉല്പന്നം വഴി പുതിയ മാനം കണ്ടെത്തുകയാണ് ടിടികെ പ്രസ്റ്റീജ്.
അതിശയിപ്പിക്കുന്ന ദൃശ്യഭംഗിക്കൊപ്പം പ്രവര്‍ത്തന മികവും ചേര്‍ന്നതാണ് പുതിയ യൂറോ ഗ്യാസ് സ്റ്റൗവ്. ഓരോ ഇന്ത്യന്‍ അടുക്കളയ്ക്കും അനുയോജ്യമാണ് പുതിയ സ്റ്റൗവ്. 2,3,4 എന്നീ വിവിധ ഇനങ്ങളിലുള്ള ബര്‍ണറുകളിലാണ് പുതിയ സ്റ്റൗവ് അവതരിപ്പിച്ചിരിക്കുന്നത്.
ആകര്‍ഷണീയമായ ഹോബ് ടോപ്പാണ് മറ്റൊരു പ്രത്യേകത. യൂറോ സ്റ്റൗവിന്റെ ഓരോ ഭാഗവും അതിസൂക്ഷ്മതയോടെ നിര്‍മിച്ചവയാണ്. നിരന്തര ഗവേഷണ പഠനങ്ങളിലൂടെയാണ് നോബിന്റെ രൂപകല്പന. സിഗ്‌നേച്ചര്‍ ബ്രാസ് ബര്‍ണറുകള്‍, ദൃഡതയേറിയ 8 എംഎം ഗ്ലാസ് എന്നിവയെല്ലാം യൂറോ ഗ്യാസ് സ്റ്റൗവിനെ വ്യത്യസ്തമാക്കുന്നു.
ഭക്ഷണ പദാര്‍ത്ഥത്തിന് ഒരേപോലെ വേവു ലഭിക്കാന്‍ ബ്രാസ് ബര്‍ണറുകള്‍ സഹായകമാണ്. പാചകവാതകം ലാഭിക്കുകയും ചെയ്യാം. അതുകൊണ്ടു തന്നെ എല്‍പിജി സിലിണ്ടര്‍ ദീര്‍ഘനാള്‍ ഉപയോഗിക്കാം. വീട്ടു ചെലവില്‍ കാര്യമായ തുക മിച്ചം പിടിക്കാനും കഴിയും.
വേഗത്തില്‍ പാചകം ചെയ്തു കിട്ടാന്‍ ജംബോ ബര്‍ണര്‍ ഉപയോഗിക്കാം. അതിലെ വലിയ ജ്വാലകള്‍ പാചക സമയം കുറയ്ക്കും. കഴിഞ്ഞ 66 വര്‍ഷമായി ഇന്ത്യന്‍ അടുക്കളകളിലെ വിശ്വസനീയ ബ്രാന്‍ഡാണ് ടിടികെ പ്രസ്റ്റീജ്. ഇന്ത്യയിലെ ഓരോ അടുക്കളയിലും ഒരു ടിടികെ പ്രസ്റ്റീജ് ഉല്പന്നം ഉപയോഗിക്കുന്നുണ്ട്. വിശ്വാസം, സുരക്ഷ, ആരോഗ്യം എന്നിവയിലൂന്നിയാണ് ടിടികെ പ്രസ്റ്റീജിന്റെ പ്രവര്‍ത്തനം.
2 ബര്‍ണര്‍ യൂറോ സ്റ്റൗവിന്റെ വില 7895 രൂപയാണ്. 3 ബര്‍ണറിന്റെ വില 10695 രൂപയും 4 ബര്‍ണറിന്റെ വില 12595 രൂപയുമാണ്. എല്ലാ മോഡലുകളും പ്രസ്റ്റീജ് എക്‌സിക്ലൂസിവ് സ്‌റ്റോറുകളിലും മറ്റ് റീട്ടെയ്ല്‍ ഔട്ട് ലെറ്റുകളിലും ലഭിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker