കൊച്ചി: ഇരുചക്ര-ത്രിചക്ര വാഹന മേഖലയിലെ ആഗോള നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) ടിവിഎസ് എന്‍ടോര്‍ക്ക് 125, റെയ്‌സ് എക്‌സ്പി സീരീസുകളില്‍ പുതിയ നിറങ്ങളുടെ വകഭേദങ്ങള്‍ അവതരിപ്പിച്ചു
.ആധുനികവും ലളിതവുമായ ഉല്‍പന്ന രൂപകല്‍പനകളുമായി ഉപഭോക്തൃ താല്‍പര്യങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ടര്‍ക്കോയ്‌സ്, ഹാര്‍ലെക്വിന്‍ ബ്ലൂ, നാര്‍ഡോ ഗ്രേ എന്നീ മൂന്ന് ആകര്‍ഷക നിറങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 അവതരിപ്പിക്കുന്നത്.
ടിവിഎസ് എന്‍ടോര്‍ക് റേസ് എക്‌സ്പി, മാറ്റ്, ഗ്ലോസി പിയാനോ ബ്ലാക്ക് മുതല്‍ കറുപ്പില്‍ ഒന്നിലധികം ടെക്‌സ്ചറുകള്‍ സംയോജിപ്പിച്ച് മാറ്റ് ബ്ലാക്ക് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി. റൈഡറുടെ തിളങ്ങുന്ന വ്യക്തിത്വം പ്രകടിപ്പിക്കുന്ന രീതിയിലാണ് ടിവിഎസ് എന്‍ടോര്‍ക്കിന്റെ പുതിയ കളര്‍ വകഭേദങ്ങള്‍.
മികച്ച 124.8സിസി, 7000 ആര്‍പിഎമ്മില്‍ 9.5 പിഎസും 500 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും നല്‍കുന്ന മൂന്നു വാല്‍വ് എഞ്ചിന്‍ എന്നിവയും ടിവിഎസ് എന്‍ടോര്‍ക്ക് 125-ന്റെ മോടി കൂട്ടുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റി, പൂര്‍ണ ഡിജിറ്റല്‍ ഡിസ്‌പ്ലേ, ഡ്യൂവല്‍ റൈഡ് മോഡുകള്‍, സിഗ്‌നേചര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് തുടങ്ങിയ പ്രായോഗിക തലത്തിലെ മെച്ചപ്പെടുത്തലുകളും ഇതിലുണ്ട്.
ടിവിഎസ് എന്‍ടോര്‍ക്ക് റെയ്‌സ് എക്‌സ്പി തയ്യാറാക്കിയിരിക്കുന്നത്. 7000 ആര്‍പിഎമ്മില്‍ 10.2 പിഎസും 500 ആര്‍പിഎമ്മില്‍ 10.9 എന്‍എം ടോര്‍കും നല്‍കുന്ന ശക്തമായ 124.8സിസി മൂന്നു വാല്‍വ് എഞ്ചിന്‍ ഇതിനെ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറാക്കി മാറ്റുന്നു.
ടിവിഎസ് എന്‍ടോര്‍ക്ക് 125, ടിവിഎസ് എന്‍ടോര്‍ക്ക് റെയ്‌സ് എക്‌സ്പി ബ്ലാക്ക് എന്നിവയുടെ പുതിയ വകഭേദങ്ങള്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഇന്ത്യയില്‍ ഉടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. ടിവിഎസ് എന്‍ടോര്‍ക്ക് 125-ന് 95,150 രൂപയും, ടിവിഎസ് എന്‍ടോര്‍ക്ക് റെയ്‌സ് എക്‌സ്പിക്ക് 101,121 രൂപയുമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.
117 1 minute read