AUTOBUSINESSBUSINESS NEWSFOUR WHEELER

ടിവിഎസ് ഐ ക്യൂബ് സ്‌കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം: ടിവിഎസ് മോട്ടോര്‍ കമ്പനി ഐ ക്യൂബ് സ്‌കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു.
സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് ടിവിഎസ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്.
2023 മെയ് 20 വരെ ടിവിഎസ് ഐ ക്യൂബ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഫെയിം രണ്ട് സബ്സിഡി പുനരവലോകനത്തിന് ശേഷമുള്ള ചെലവ് ഭാരം ലഘൂകരിക്കുന്നതിന് കമ്പനി ഒരു ലോയല്‍റ്റി ബെനിഫിറ്റ് പ്രോഗ്രാം ലഭ്യമാക്കും. ജൂണ്‍ 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് അനുസൃതമായി 17,000 മുതല്‍ 22,000 രൂപയുടെ വരെ വര്‍ധനവാണ് ടിവിഎസ് ഐ ക്യൂബിനുണ്ടാവുക. .
2023 മെയ് 20 വരെ നടത്തി ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,42,433 രൂപയും, ടിവിഎസ് ഐ ക്യൂബ് എസിന് 1,55,426 രൂപയുമാണ് തിരുവനന്തപുരത്തെ ഓണ്‍റോഡ് വില. 2023 മെയ് 21 മുതലുള്ള ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,49,433 രൂപയും, ടിവിഎസ് ഐക്യൂബ് എസിന് 1,64,866 രൂപയുമാണ് തിരുവനന്തപുരം ഓണ്‍റോഡ് വില.
കൂടുതല്‍ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
ടിവിഎസ് ഐക്യൂബ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂട്ടറുകളുടെ ശ്രേണിയില്‍ 1,00,000 യൂണിറ്റുകളുടെ വില്‍പ്പന എന്ന നാഴികക്കല്ല് രേഖപ്പെടുത്തിയെന്നും, ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയുടെ തെളിവാണിതെന്നും ടിവിഎസ് ഇലക്ട്രിക് വെഹിക്കിള്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മനു സക്സേന പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker