ആലപ്പുഴ : സിപിഎം മുന്‍ എംപി ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. 28 വര്‍ഷം മുന്‍പുള്ള പാര്‍ട്ടി നടപടിയിലാണ് മുതിര്‍ന്ന നേതാവിന്റെ തുറന്നു പറച്ചില്‍. നിലവില്‍ സിപിഐ ജില്ലാ സെക്രട്ടറിയാണ് ടിജെ ആഞ്ചലോസ്.
1996ലെ ലോക്‌സഭയിലെ സി എസ് സുജാതയുടെ തോല്‍വിയിലായിരുന്നു നടപടി. സുജാതയുടെ തോല്‍വിയില്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ആഞ്ചലോസിനെ പുറത്താക്കുകയായിരുന്നു. തന്നെ അധ്യക്ഷനാക്കി തന്നോട് പറയാതെയായിരുന്നു അജണ്ട ചര്‍ച്ചക്ക് വെച്ചതെന്നും തന്നെ ചതിച്ചതാണെന്നും സുധാകരന്‍ പറഞ്ഞു. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ഇരുട്ടടിയെന്നും ജി സുധാകരന്‍ ആര്യാട് നടന്ന സിപിഐയുടെ പരിപാടിയില്‍ പറഞ്ഞു. അന്ന് സിപിഎം പുറത്താക്കിയത് കൊണ്ടാണ് സിപിഐക്ക് നല്ല സെക്രട്ടറിയെ ലഭിച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ പരിപാടിയിലായിരുന്നു ജി സുധാകരന്റെ തുറന്ന് പറച്ചില്‍
82 Less than a minute