സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്താല്‍ പ്ലാറ്റ്ഫോമും അതിന്റെ ഉടമയും ഉത്തരവാദികളാകുന്നത് അസംബന്ധമാണെന്ന് ടെലഗ്രാം. കമ്പനി മേധാവി പാവെല്‍ ദുരോവിനെ ഫ്രാന്‍സ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു ടെലഗ്രാം.
ഡിജിറ്റല്‍ സേവന നിയമം ഉള്‍പ്പടെയുള്ള യൂറോപ്പിലെ നിയമങ്ങള്‍ ടെലഗ്രാം പാലിക്കുന്നുണ്ടെന്നും. വ്യവസായ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് തങ്ങളുടെ മോഡറേഷന്‍ നടക്കുന്നതെന്നും അത് നിരന്തരം മെച്ചപ്പെടുത്തുന്നുണ്ടെന്നും ടെലഗ്രാം വ്യക്തമാക്കുന്നു.
ടെലഗ്രാമിന്റെ സിഇഒ പാവെല്‍ ദുരോവിന് മറയ്ക്കാന്‍ ഒന്നുമില്ല. യൂറോപ്പില്‍ പതിവായി യാത്ര ചെയ്യുന്നയാളാണ്. പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്താല്‍ പ്ലാറ്റ്ഫോമും അതിന്റെ ഉടമയും ഉത്തരവാദികളാകുന്നത് അസംബന്ധമാണ്. പെട്ടെന്ന് തന്നെ ഈ സാഹചര്യം പരിഹരിക്കാനാണ് ശ്രമമെന്നും ടെലഗ്രാം അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് പാരീസിനടുത്തുള്ള ബുര്‍ഗെ വിമാനത്താവളത്തിലാണ് അറസ്റ്റുചെയ്തത്. ടെലിഗ്രാമിനെ ക്രിമിനല്‍ക്കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് നടപടി. ദുബായില്‍ താമസിക്കുന്ന ദുറോവ്, അസര്‍ബയ്ജാനില്‍നിന്ന് സ്വകാര്യജെറ്റില്‍ പാരീസിലെത്തിയതായിരുന്നു.
60 Less than a minute