കൊച്ചി: മുതിര്‍ന്നവരിലെഅനിയന്ത്രിത ടൈപ് 2 പ്രമേഹത്തിന്റെ ചികില്‍സയ്ക്കായുള്ള തിയാസോളിഡിനെഡിയോണ്‍ ലോബ്ഗ്ലിറ്റാസോണ്‍ ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. ലോബ്ജി എന്ന ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്ന ഇത് (0.5 ഗ്രാം) പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ച് ദിവസേന ഒന്നു വീതമാണ്ഉപയോഗിക്കേണ്ടത് . പ്രായപൂര്‍ത്തിയായ പ്രമേഹ രോഗികളില്‍ ഗ്ലൈസെമിക് നിയന്ത്രണത്തിനാണിത്. ഇന്ത്യക്കാരില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ തോത് ഉയര്‍ന്നതായതിനാല്‍ ലോബ്ജി മികച്ചൊരു ചികില്‍സയായിരിക്കും. ഗ്ലെന്‍മാര്‍ക് നേരത്തെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് നിര്‍മാണ, വിപണന അംഗീകാരം നേടിയിരുന്നു. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ 74 ദശലക്ഷം പേരെ പ്രമേഹം ബാധിച്ചിട്ടുണ്ടെന്നും അവരില്‍ 40 ശതമാനത്തോളം ഇന്‍സുലിന്‍ പ്രതിരോധം ഉള്ളവരാണെന്നും ഈ അവസരത്തില്‍ സംസാരിച്ച ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യ ഫോര്‍മുലേഷന്‍സ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ അലോക് മാലിക് പറഞ്ഞു. ഇവിടെ സഹായകമായ ലോബ്ജി അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു