BREAKINGENTERTAINMENTINTERNATIONAL

ടൈറ്റാനിക്, അവതാര്‍ ഇതിഹാസ ചിത്രങ്ങള്‍ സമ്മാനിച്ച ജോണ്‍ ലാന്‍ഡൗ വിടവാങ്ങി

ന്യൂയോര്‍ക്ക് : ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗ അന്തരിച്ചു. ഓസ്‌കാര്‍ ജേതാവുകൂടിയായ അദ്ദേഹത്തിനു മരിക്കുമ്പോള്‍ 63 വയസ്സായിരുന്നു പ്രായം. ജാമി ലാന്‍ഡൗ ആണ് മരണവിവരം പുറത്ത് വിട്ടത്. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടെയാണ് വിടപറഞ്ഞത്.
ഏകദേശം ഒന്നര വര്‍ഷത്തോളമായി ക്യാന്‍സര്‍ ബാധിതനായിട്ട്. പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ജെയിംസ് കാമറൂണിന്റെ നിര്‍മാണ പ്രവത്തനങ്ങളില്‍ പങ്കാളിയായിരുന്നു ജോണ്‍ ലാന്‍ഡൗ. ടൈറ്റാനിക് ഒറ്റ ചിത്രമാണ് ജോണിന്റെ തലവര മാറ്റിമറിച്ചത്. അതിലൂടെ അദ്ദേഹം ഹോളിവുഡ് സിനിമാ മേഖലയില്‍ ശ്രദ്ധേയനായി. പിന്നാലെ എത്തിയ അവതാറും ചരിത്രത്തിന്റെ ഭാ?ഗമായി.
സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത സിനിമയായിരുന്നു അവതാര്‍. ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്ട് ഹൗസിന് പിന്നില്‍ പ്രവര്‍ത്തിച്ച വെറ്റ എഫ്എക്സ് കമ്പനി ജോണ്‍ ലാന്‍ഡൗവിന്റെ വിയോ?ഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. 1980 ലാണ് ജോണ്‍ സിനിമയിലേക്കു ചുവടുവച്ചത്. ആ സമയം മുതല്‍ സിനിമാ നിര്‍മാണ മേഖലയില്‍ അദ്ദേഹം സജീവമായിരുന്നു.
പിന്നീട് നിരവധി സിനിമകളുടെ സഹനിര്‍മാതാവായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1997-ലാണ് ടൈറ്റാനിക് പുറത്തിറങ്ങിയത്. ആ?ഗോള ബോക്‌സോഫീസില്‍ 10 കോടി കടക്കുന്ന ആദ്യ സിനിമ എന്ന റെക്കോഡും ടൈറ്റാനിക് സ്വന്തമാക്കി.11 ഓസ്‌കാറുകളാണ് അദ്ദേഹത്തിന് പിന്നീട് ലഭിച്ചത്.
2009-ല്‍ പുറത്തിറങ്ങിയ അവതാറും 2022-ല്‍ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാ?ഗവും ചരിത്രം തിരുത്തിക്കുറിച്ചു. ആ?ഗോള ബോക്‌സോഫീസിലും ചിത്രങ്ങള്‍ വമ്പന്‍ കളക്ഷനാണ് അന്ന് നേടിയത്. മരണവാര്‍ത്ത അറിഞ്ഞ് ഹോളിവുഡ് സിനിമാ മേഖലയിലെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button