BUSINESS

ടൊയോട്ട കാറിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാക്കിയില്ല, 5.20 ലക്ഷം രൂപ നഷ്ടപരിഹാരം

കൊച്ചി:ടൊയോട്ട കാറിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ജപ്പാനില്‍ നിന്ന് വരുന്നതിന് കാലതാമസം ഉണ്ട് എന്ന കാരണത്താല്‍ യഥാസമയം റിപ്പയര്‍ ചെയ്തു നല്‍കാത്ത എതിര്‍കക്ഷികള്‍ സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണ് അനുവര്‍ത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
5 ലക്ഷം രൂപ നഷ്ടപരിഹാരവും ഇരുപതിനായിരം രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
എറണാകുളം തൃപ്പൂണിത്തുറ സ്വദേശി പി എന്‍ ബാലസുബ്രഹ്‌മണ്യം, ടൊയോട്ട കിര്‍ലോസ്‌കര്‍ കമ്പനിക്കും ൊഥറൈസ്ഡീലറായ എറണാകുളത്തെ മൂപ്പന്‍ മോട്ടോഴ്‌സ് എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2010 ജനുവരി ഒന്നിനാണ് പരാതിക്കാരന്‍ 11 ലക്ഷത്തി 4,400 രൂപ നല്‍കി ടൊയോട്ട കൊറോള കാര്‍ വാങ്ങിയത്. സര്‍വീസുകള്‍ കൃത്യമായി നടത്തുകയും ചെയ്തു. എന്നാല്‍ 2022 രമാര്‍ച്ച് മാസം എന്‍ജിനില്‍ നിന്ന് മണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സര്‍വീസ് സെന്ററില്‍ നല്‍കി.
അതേ ദിവസം തന്നെ റിപ്പയര്‍ ചെയ്ത് കാര്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമല്ലെന്നും ജപ്പാനില്‍ നിന്ന് വരണമെന്നും പിന്നീട് അറിയിക്കുകയാണുണ്ടായത്. പല മാസങ്ങള്‍ കഴിഞ്ഞിട്ടും സ്‌പെയര്‍പാര്‍ട്‌സ് ലഭ്യമാക്കാന്‍ സര്‍വീസ് സെന്ററിന് കഴിയാത്തത് മൂലം വലിയ ബുദ്ധിമുട്ടാണ് പരാതിക്കാരന്‍ നേരിട്ടത്.
പ്രതിമാസം ഇരുപതിനായിരം രൂപ വരെ ടാക്‌സി കൂലിയായി നല്‍കേണ്ടി്വന്നു.കാര്‍ വാങ്ങി20 വര്‍ഷം എങ്കിലും സ്‌പെയര്‍പാര്‍ട്‌സുകള്‍ വിപണിയില്‍ ലഭ്യമാക്കേണ്ട ചുമതല കമ്പനിക്ക് ഉണ്ടെന്ന്
പരാതിക്കാരന്‍ ബോധിപ്പിച്ചു. ഇത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്നും 7 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്
സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭ്യമാക്കേണ്ടത് വാഹന നിര്‍മാതാക്കള്‍ ആണെന്ന് മൂപ്പന്‍ സര്‍വീസ് സെന്റര്‍ ബോധിപ്പിച്ചു. എന്നാല്‍ വാഹനത്തിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വില്‍പ്പനാനന്തരം വിപണിയില്‍ ലഭ്യമാക്കേണ്ട ചുമതല വാഹനത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി.ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചതെങ്കിലും കൃത്യമായ മറുപടി സമര്‍പ്പിക്കാന്‍ പോലും എതിര്‍കക്ഷിക്ക് കഴിഞ്ഞില്ല എന്നത് വിചിത്രവും ആരോപണത്തിന്റെ ഗൗരവവും വര്‍ദ്ധിപ്പിക്കുന്നതുമാണ്. മാത്രമല്ല എതിര്‍കക്ഷിയുടെ സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുടെയും ആഴം വര്‍ദ്ധിപ്പിക്കുന്നു.
എതിര്‍കക്ഷികള്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരവും 20,000/- രൂപ കോടതിചെലവ് 45 ദിവസത്തിനകം ടൊയോട്ടയും ഡീലര്‍ കൂടിയായ സര്‍വീസ് സെന്റരും ചേര്‍ന്ന് നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കി.
പരാതിക്കാരന് വേണ്ടി അഡ്വ ജോര്‍ജ് ചെറിയാന്‍ ഹാജരായി.കോടതിയെ സമീപിച്ച ഉപഭോക്താവിന് നീതി ലഭ്യമാക്കുക എന്നത് കോടതിയുടെ ചുമതലയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

Related Articles

Back to top button