BUSINESSAUTOBUSINESS NEWSFOUR WHEELER

ടൊയോട്ട കിര്‍ലോസ്‌കറിന്റെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ നിരത്തിലെത്തി

ബെംഗളൂരു: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഏറ്റവും പുതിയ മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വാഹനങ്ങളുടെ വിലകള്‍ പ്രഖ്യാപിച്ചു. 15,11,000 രൂപ മുതല്‍ 18,99,000 രൂപ വരെയാണ് ആദ്യ നാല് ഗ്രേഡ് വാഹനങ്ങളുടെ വില.
വി ഇ ഡ്രൈവ് 2 ഡബഌുഡി ഹൈബ്രിഡ് 18,99,000 രൂപ, ജി ഇ്രൈഡവ് 2 ഡബഌുഡി ഹൈബ്രിഡ് 17,49,000 രൂപ, എസ് ഇ ഡ്രൈവ് 2 ഡബഌുഡി ഹൈബ്രിഡ് 15,11,000 രൂപ, വി എടി 2 ഡബഌുഡി നിയോ ്രൈഡവ് 17,09,000 രൂപ എന്നിങ്ങനെയാണ് വിവിധ വേര്യന്റുകളുടെ എക്‌സ് ഷോറൂം വില. ശേഷിക്കുന്ന മൂന്ന് വേരിയന്റുകളുടെ വില പിന്നീട് പ്രഖ്യാപിക്കും.
മികച്ച പ്രകടനം, ഇന്ധനക്ഷമത, അതിവേഗ ആക്‌സിലറേഷന്‍, പരിസ്ഥിതി സൗഹാദ സവിശേഷതകല്‍ തുടങ്ങിയ പ്രത്യേകതകളുമായി എത്തുന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ബി എസ് യു വി സെഗ്‌മെന്റില്‍ ആദ്യത്തെ തന്നെ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്റ്് സ്ട്രാറ്റജിക് മാര്‍ക്കറ്റിങ്ങ്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് അഭിപ്രായപെട്ടു.
ജൂലൈ ആദ്യവാരം അവതരിപ്പിച്ച മോഡലുകളുടെ ബുക്കിങ് ആരംഭിച്ചിരുന്നു. ടൊയോട്ടയുടെ ആഗോള എസ്‌യുവി ശ്രേണിയുടെ സ്‌റ്റൈലും, ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളുമടങ്ങുന്ന പുതിയ മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍.
സ്വയം ചാജിംഗ് ശേഷിയുള്ള ഹൈബ്രിഡ് മോഡലിലും, നിയോ ഡ്രൈവ് മോഡലിലുമെത്തുന്ന ഹൈറൈഡറിനു കരുത്ത് പകരുന്നത് ഇ ഡ്രൈവ് ട്രാന്‍സ്മിഷനാണ്. കൂടാതെ 40% ദൂരവും 60% സമയവും ഇലക്ട്രിക് പവറില്‍ ഓടുന്ന എഞ്ചിന്‍, 27.97 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം തന്നെ 1.5 ലിറ്റര്‍ കെസീരീസ് നിയോ ഡ്രൈവ് മോഡല്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker