BREAKING NEWSLATESTOTHERSSPORTSTOP STORY

ടോക്യോ ഒളിമ്പിക്‌സില്‍ മലയാളി തിളക്കം, മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആര്‍ ശ്രീജേഷ്

കൊച്ചി: അഭിമാന നെറുകയില്‍ കേരളം. മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആര്‍ ശ്രീജേഷ് ചരിത്രമെഴുതുകയാണ്. ശ്രീജേഷിലൂടെ കേരളത്തിലേക്ക് 2021 ല്‍ ഒളിമ്പിക് മെഡല്‍ ലഭിക്കുന്നതിന്റെ ആവേശത്തിലാണ് മലയാളികള്‍.41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുന്നത്. സെമിയില്‍ എത്തുന്ന കാര്യത്തില്‍ സംശയമില്ലായിരുന്നുവെന്ന് കായിക താരം അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. മാനുവല്‍ ഫ്രെഡറിക്കിന് ശേഷം കേരളത്തില്‍ ഒളിമ്പിക് മെഡല്‍ ലഭിക്കുന്നത് ഇപ്പോഴാണെന്നും, സുഹൃത്തിന് മെഡല്‍ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ഒളിമ്പ്യന്‍ അഞ്ജു ബോബി പറഞ്ഞു.

ശ്രീജേഷിന് മെഡല്‍ ലഭിച്ചതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ പറഞ്ഞു. ടൂര്‍ണമെന്റിലെ മികച്ച താരമാണ് ശ്രീജേഷ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയൊഴിച്ച് മറ്റ് മാച്ചുകളിലെല്ലാം ശ്രീജേഷിന്റേത് ഗംഭീര പ്രകടനമായിരുന്നുവെന്ന് ഐഎം വിജയന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker