BREAKING NEWSWORLD

ടോയ്!ലറ്റില്‍ വച്ച് ജനനേന്ദ്രിയത്തില്‍ പാമ്പ് കടിച്ചു; ‘പ്രതി’ അയല്‍വാസി വളര്‍ത്തുന്ന പെരുമ്പാമ്പ്

പാമ്പുകളെ വീട്ടില്‍ വളര്‍ത്തുന്ന സംഭവം നമുക്ക് അത്ര പരിചിതമല്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പല ഇടത്തും ഇത് സാധാരണ സംഭവമാണ്. പാമ്പുകളെ വളര്‍ത്തുന്നവര്‍ക്ക് തന്നെ അതിന്റെ അക്രമണം നേരിടേണ്ടി വരുന്നത് അത്ര നല്ല അനുഭവമായിരിക്കില്ല. കടിയേല്‍ക്കുന്നത് അയല്‍വാസിക്കാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ഇപ്പോഴിതാ ഓസ്ട്രിയയിലെ ഒരു 65കാരനെ ഒരു പെരുമ്പാമ്പ് കടിച്ചെന്ന വാര്‍ത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സാധാരണ പാമ്പ് കടിയേല്‍ക്കുന്നത് പോലെയായിരുന്നില്ല ഇതെന്നതാണ് സംഭവം ഇത്രയേറെ ചര്‍ച്ചയാവാന്‍ കാരണം. മധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തിലാണ് പാമ്പ് കടിച്ചിരിക്കുന്നത്.
ടോയ്!ലറ്റില്‍ പോയ സമയത്തായിരുന്നു പെരുമ്പാമ്പ് ആക്രമിച്ചത് എന്നതാണ് ജനനേന്ദ്രിയത്തിന് കടിയേല്‍ക്കാന്‍ ഇടയാക്കിയത്. പാമ്പ് ടോയ്‌ലറ്റിനകത്ത് ഉണ്ട് എന്നതിന്റെ യാതൊരു സൂചനയും ഇദ്ദേഹത്തിന് കടിയേല്‍ക്കുന്നത് വരെ ലഭിച്ചിരുന്നില്ലെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കടിയേറ്റ ആളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം പാമ്പ് കടിയേറ്റ ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു.
വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നതിനാല്‍ തന്നെ ജീവന് ഇയാളുടെ അപകടമൊന്നും സംഭവിച്ചില്ല. മുറിവ് പരിശോധിച്ച ഡോക്ടര്‍മാര്‍ 65കാരന്റെ ജനനേന്ദ്രിയത്തിന്റെ താഴ്ഭാഗത്ത് ചെറുതും ആഴത്തിലുള്ളതുമായ ഒരു മുറിവ് കണ്ടെത്തിയിട്ടുണ്ട്. പാമ്പ് കടിയേറ്റ ഇയാള്‍ക്ക് അണുബാധയൊന്നും സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ കടുത്ത വേദനയുണ്ടെന്നാണ് ഇയാള്‍ പറയുന്നതെന്നുമാണ് ഡോക്ടര്‍മാറെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്.
പാമ്പ് കടിയേറ്റതിന് പിന്നാലെ തന്നെ എമര്‍ജന്‍സി സര്‍വീസ് നമ്പറില്‍ വിളിച്ച് ഇയാള്‍ തന്നെയാണ് കാര്യം പറഞ്ഞത്. തുടര്‍ന്ന് വിദഗ്ധരെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് അയല്‍വാസിയുടെ വളര്‍ത്തുപാമ്പാണ് ഇതെന്ന് മനസിലാകുന്നത്. കൂട്ടില്‍ നിന്നും പുറത്തിറങ്ങിയ പാമ്പ് ഇയാളുടെ ശ്രദ്ധയില്‍പ്പെടാതെയാണ് അയല്‍വാസിയുടെ വീട്ടിലേക്കെത്തുന്നത്. ഈ പാമ്പിനെക്കുടാതെ മറ്റ് 11 പാമ്പുകള്‍ കൂടി ഇയാളുടെ വീട്ടിലുണ്ട്.
ടോയ്‌ലറ്റില്‍ നിന്ന് പിടികൂടിയ പാമ്പിനെ വിദഗ്ധ സംഘം ഉടമയ്ക്ക് തന്നെ തിരികെ നല്‍കി. കൂടുകള്‍ തുറന്നിടരുതെന്ന മുന്നറിയിപ്പോടെയാണ് പാമ്പിനെ തിരികെ ഏല്‍പ്പിച്ചത്. പാമ്പ് കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവം അറിഞ്ഞിരുന്നെങ്കില്‍ അയല്‍ക്കാര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കുമായിരുന്നെന്നും ഇയാള്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker