BREAKINGINTERNATIONAL

ട്രംപിന്റെ വിജയത്തിന് പിന്നാലെ മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ പ്രക്ഷേപണംചെയ്ത് റഷ്യന്‍ ചാനല്‍; വിമര്‍ശനം

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ച് റഷ്യന്‍ വാര്‍ത്താമാധ്യമം. റഷ്യ- നെറ്റ്വര്‍ക്ക് എന്ന വാര്‍ത്താചാനലിന്റെ ’60 മിനിറ്റ്സ്’ എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്‌ന- അര്‍ധനഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാനലാണിത്. എഴുത്തുകാരി ജൂലിയ ഡേവിസ് ഇതിന്റെ ദൃശ്യം എക്സില്‍ പങ്കുവച്ചു. പിന്നാലെ, ചാനലിന്റെ നടപടിക്കെതിരെ വന്‍വിമര്‍ശനമാണ് ഉയര്‍ന്നത്.
‘മെലാനിയയുടെ ഭര്‍ത്താവ് വിജയിച്ചിരിക്കുന്നു. അവര്‍ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. 2000-ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നുവെന്നാണ് ഇനി കാണിക്കാന്‍ പോകുന്നത്. ജി.ക്യു. മാസികയുടെ കവറാണ് ഇത്’, എന്ന അവതാരകന്റെ മുഖവുരയോടെ മെലാനിയയുടെ പഴയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
മോഡലായിരുന്ന മെലാനിയ 2000-ല്‍ ജി.ക്യു. മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ചാനല്‍ കാണിച്ചത്. മെലാനിയയുടെ നെഗ്ല്ഷീ ധരിച്ച ചിത്രമടക്കമാണ് പ്രക്ഷേപണം ചെയ്തത്. ‘പ്രൈവറ്റ് ജെറ്റിനടുത്തും വിമാനത്തിനുള്ളിലുമുള്ള മെലാനിയയുടെ സെക്സി ചിത്രങ്ങള്‍’ എന്നും ‘ഒരു ചിത്രത്തില്‍ അടിവസ്ത്രം മാത്രമാണ് ധരിച്ചിട്ടുള്ളത് എന്നുമെല്ലാം’ ഓരോ ചിത്രത്തിനും അവതാരകന്‍ വിശദീകരണങ്ങളും നല്‍കുന്നുണ്ട്.
റഷ്യന്‍ ചാനലിന്റെ നടപടിക്കെതിരെ വന്‍ വിമര്‍ശനം എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു. ട്രംപിനേയും ഭാര്യയേയും പരിഹസിക്കുകയാണ് ചാനല്‍ എന്നും അവരുടെ നടപടി അമ്പരപ്പിക്കുന്നതാണെന്നുമുള്ള അഭിപ്രായപ്രകടനങ്ങളാണ് പലരും നടത്തുന്നത്.
അതേസമയം, നഗ്‌ന മോഡലിങ്ങിനെ നേരത്തെ മെലാനിയ ന്യായീകരിച്ചിരുന്നു. മനുഷ്യ ശരീരത്തിന്റെ സൗന്ദര്യത്തെ ആസ്വദിക്കാന്‍ നമുക്ക് കഴിയില്ലേ എന്നവര്‍ ചോദിച്ചിരുന്നു. ചരിത്രത്തിലുടനീളം മനുഷ്യശരീരത്തെ പ്രമുഖ കലാകാരന്മാര്‍ ആവിഷ്‌കാരത്തിനുള്ള ശക്തമായ മാര്‍ഗമായി ഉപയോഗിച്ചിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Back to top button