WORLDNRIOTHER

ട്രംപ് മരവിപ്പിച്ച ഗ്രീന്‍ കാര്‍ഡ് പുനഃരാരംഭിച്ചു, കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡന്‍; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

കുടിയേറ്റ വിലക്ക് നീക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനഃരാരംഭിച്ചു.

മാര്‍ച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കൊവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള പ്രതിസന്ധികളില്‍ നിന്ന് അമേരിക്കന്‍ ജനതയെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് നടപടിയെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ വിലക്ക് അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബൈഡന്‍ പറഞ്ഞു. ബൈഡന്റെ തീരുമാനം ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ആശ്വാസമാകും.

Related Articles

Back to top button