
ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡേഴ്സിന് സംവരണം നല്കാന് കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രനടപടി. ഇതോടെ ട്രാന്‍സ്ജെന്‍ഡേഴ്സിന് തൊഴിലിനും വിദ്യാഭ്യാസത്തിനും ആനുകൂല്യം ലഭിക്കും.
സാമൂഹിക നീതി മന്ത്രാലയം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കി. ട്രാന്‍സ് സമൂഹത്തിന്റെ ശാക്തീകരണത്തിന്റേയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റേയും ഭാഗമായാണ് ഈ നീക്കം. നിലവില്‍ ജാതിയുടെ അടിസ്ഥാനത്തിനാണ് ഒബിസി പട്ടിക നിര്‍ണയിക്കുന്നത്.
ആദ്യമായിട്ടാണ് ലിംഗപരമായിട്ടുള്ള മാനദണ്ഡം കണക്കിലെടുത്ത് സംവരണം ഏര്‍പ്പെടുത്തുന്നത്. അതേസമയം സംവരണത്തിന്റെ നിയമപ്രക്രിയ വളരെ ദൈര്‍ഘ്യമേറിയതാണെന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.