BREAKINGKERALA

ട്രെയിന്‍ യാത്രയ്ക്കിടെ മജീഷ്യന്‍ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്

തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ മജീഷ്യന്‍ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരത്തു നിന്ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മനുവിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഉടന്‍ തന്നെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കുടുംബം പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍പിഎഫും പൊലീസും അന്വേഷണം തുടങ്ങി. അതേസമയം, മനുവിന്റെ ഫോണും മറ്റ് സാധനങ്ങളും ട്രെയിനില്‍ തന്നെയുണ്ടെന്നാണ് വിവരം.

Related Articles

Back to top button