AUTOBUSINESS

ട്രൗ മോട്ടോറിന്റെ ഹൈപ്പര്‍ മാക്‌സി സ്‌കൂട്ടര്‍ വിപണിയിലേയ്ക്ക്

കൊച്ചി: ഇന്ത്യയുടെ പ്രഥമ ഹൈപ്പര്‍ മാക്‌സി സ്‌കൂട്ടര്‍ എച്ച് 2, ട്രൗവ് മോട്ടോര്‍ വിപണിയിലെത്തിക്കും. ട്രൗവിന്റെ ബാംഗ്ലൂര്‍ ആര്‍ ആന്റ് ഡി വിഭാഗത്തിലാണ് പുതിയ സ്‌കൂട്ടര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
ലിക്വിഡ് കൂളര്‍ മോട്ടോര്‍, സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍, അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക്, മോണോ ഷോക്ക് റിയര്‍, എല്‍ഇഡി ഹെഡ് ലൈറ്റ് തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ പുതിയ സ്‌കൂട്ടറിനുണ്ട്. 4.8 കിലോവാട്ട് സുസ്ഥിര പവറും 7.9 കിലോവാട്ട് പീക് പവറും സ്‌കൂട്ടറിനെ 4.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60ലേയ്ക്ക് എത്തിക്കും. 30230 കിലോമീറ്റര്‍ കവര്‍ ചെയ്യാനും കഴിയും.
എച്ച് 2 ബുക്കിംഗ് ആഗസ്റ്റില്‍ തുടങ്ങും. 2023 ആദ്യ പകുതിയോടെ സ്‌കൂട്ടര്‍ വിപണിയിലെത്തും. ഇരുചക്ര വാഹന വിപണിയില്‍ കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ടെന്ന് ട്രൗവ് മോട്ടോര്‍ സ്ഥാപകന്‍ അരുണ്‍ സണ്ണി പറഞ്ഞു. 2021ല്‍ മാത്രം 132 ശതമാനം വളര്‍ച്ചയാണ് ഇരുചക്ര വാഹന വിപണി നേടിയത്. 2022ല്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയും.
മാക്‌സി സ്‌കൂട്ടര്‍ വിഭാഗത്തില്‍ മൂന്നു പുതിയ മോഡലുകളുടെ കൂടി പണിപ്പുരയിലാണ് ട്രൗവ് മോട്ടോര്‍. 3 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സമാഹരിക്കാന്‍ കമ്പനി സമഗ്രമായ പരിപാടികള്‍ക്ക് രൂപം നല്കിയിട്ടുണ്ട്. ഹൈസ്പീഡ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെയും സ്‌പോര്‍ട്‌സ് കാറുകളുടെയും നിര്‍മാതാക്കള്‍ കൂടിയാണ് ട്രൗവ് മോട്ടോര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് wwwt.rouvemotor.com

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker