ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ ഷെയർ ചെയ്ത ടൂൾ കിറ്റിനെതിരെയുള്ള കേസിൽ ആദ്യ അറസ്റ്റ്. ഇരുപത്തിയൊന്നുകാരിയായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. ഇന്നലെയാണ് ദിഷയെ അറസ്റ്റു ചെയ്തത്. രാജ്യദ്രോഹം ഉൾപ്പെടെ ചേർത്തായിരുന്നു ദിഷയ്ക്കെതിരെ കേസെടുത്തത്
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടൂൾകിറ്റ് എന്ന പേരിൽ സമരപരിപാടികൾ ഗ്രേറ്റ തുൻബർഗ് നേരത്ത ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. അതാണ് പിന്നീട് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത് എന്നാണ് ഡൽഹി പൊലീസിന്റെ വാദം.
ഗ്രേറ്റ തുൻബർഗ് പങ്കുവെച്ച ടൂൾകിറ്റ് പ്രതിഷേധ പരിപാടികളിൽ കേസെടുത്തുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസെടുത്തത്.