TECHNOLOGY

ട്വിറ്ററിൻെറ എതിരാളിയായി അവതരിപ്പിച്ച ഇന്ത്യൻ ആപ്പ് ‘കൂ’ അടച്ചുപൂട്ടുന്നു; നിർണായക തീരുമാനം അറിയിച്ച് സ്ഥാപകൻ

മുബൈ: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് പകരമായി അവതരിപ്പിച്ച ഇന്ത്യൻ ആപ്പായ ‘കൂ’ അടച്ചുപൂട്ടുന്നു. സാമൂഹിക മാധ്യമമായ ട്വിറ്ററിന്‍റെ പേര് എക്സ് എന്ന് മാറ്റുന്നതിന് മുമ്പ് തന്നെ കൂ ആപ്പ് സജീവമായിരുന്നു. ട്വിറ്ററിന് എതിരാളിയായിട്ടാണ് കൂ ആപ്പ് സജീമായിരുന്നത്.

കമ്പനിക സാമ്പത്തിക പ്രയായത്തിലായതോടെയാണ് അടച്ചുപൂട്ടല്‍ നടപടി. കൂ ആപ്പിന്‍റെ സ്ഥാപകൻ അപ്രമേയ രാധാകൃഷ്ണ  തന്നെയാണ് അടച്ചുപൂട്ടലിന്‍റെ കാര്യം വെളിപ്പെടുത്തിയത്. വിവിധ കമ്പനികളുമായി കൂ ആപ്പിനെ ലയിപ്പിക്കാൻ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നാണ് വിവരം.

2021ൽ ചില കണ്ടന്‍റുകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററുമായി ഇന്ത്യ സർക്കാർ അഭിപ്രായ ഭിന്നതയിലായിരുന്നു. ഇതോടെയാണ് കൂ ആപ്പ് കൂടുതൽ സജീവമായത്. കേന്ദ്രമന്ത്രിമാരടക്കം നിരവധിപേർ ട്വിറ്റർ വിട്ട് കൂ വിൽ ചേക്കേറിയിരുന്നു.

എന്നാല്‍, 2023 ഏപ്രിലിൽ ഏകദേശം 300ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂ ആപ്പിന്‍റെ പ്രവർത്തനങ്ങൾ ബ്രസീലിലേക്കും വ്യാപിപ്പിച്ചിരുന്നു എന്നാൽ, ഇന്ത്യൻ മാർക്കറ്റിൽ തിരിച്ചടി നേരിടേണ്ടി വന്നതോടെയാണ് അടച്ചു പൂട്ടുന്നത്.

Related Articles

Back to top button