BREAKING NEWSKERALA

ടൗട്ടേ : ന്യൂനമര്‍ദം ചുഴലിക്കാറ്റായി; സഞ്ചാരപഥം കണ്ണൂരില്‍നിന്ന് 290 കിലോ മീറ്റര്‍ അകലെ

തിരുവനന്തപുരം: തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി. കണ്ണൂരില്‍നിന്ന് 290 കിലോ മീറ്റര്‍ അകലെയാണ് നിലവില്‍ ടൗട്ടെ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും. തീരത്തുടനീളം കടലാക്രമണവും തുടരുകയാണ്.
ചുഴലിക്കാറ്റ് വടക്ക്, വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും 18നു ഗുജറാത്തു തീരത്തിനടുത്ത് എത്തുമെന്നുമാണു പ്രവചനം. സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും ഇതു കേരള തീരത്തോടു അടുത്തായതിനാല്‍ സംസ്ഥാനത്തു 16 വരെ തീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ തലായിയില്‍ മീന്‍പിടിത്തത്തിനു പോയ 3 പേരെ കാണാതായി, എറണാകുളം ജില്ലയില്‍ മഴക്കെടുതിയിലും കടലാക്രമണത്തിലും രണ്ടുപേര്‍ മരിച്ചു. പെരിയാറില്‍ ഒരാളെ കാണാതായി. വിവിധ തീര ജില്ലകളില്‍ കടലാക്രമണത്തില്‍ നൂറിലേറെ വീടുകള്‍ തകര്‍ന്നു. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker