LATESTBOLLYWOODENTERTAINMENT

ഡയാന രാജകുമാരിയായി ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് ; കയ്യടിനേടി സ്‌പെന്‍സര്‍ ട്രെയ്‌ലര്‍

ഡയാന രാജകുമാരിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്ന സ്‌പെന്‍സര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി. ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് ആണ് ഡയാന രാജകുമാരിയായി എത്തുന്നത്.
ഡയാന രാജകുമാരിയായി അതിശയിപ്പിക്കുന്നതരത്തിലാണ് ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ടിന്റെ വേഷപ്പകര്‍ച്ച. ഗംഭീര അഭിനയമാണ് ക്രിസ്റ്റന്‍ കാഴ്ചവച്ചിരിക്കുന്നത്. നവംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹത്തിന് ശേഷമുള്ള ഡയാന രാജകുമാരിയുടെ പ്രക്ഷുബ്ധമായ ജീവിതം വിവരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു.
ഓഗസ്റ്റില്‍ ഇറങ്ങിയ സ്‌പെന്‍സറിന്റെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ക്രിസ്മസ് അവധിക്കാലത്ത്
ചാള്‍സ് രാജകുമാരനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്ന ഡയാന രാജകുമാരിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ചിത്രം. കാമില പാര്‍ക്കറുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തെക്കുറിച്ചും രാജകുടുംബത്തിന്റെ ഭാഗമാകാനുള്ള സമ്മര്‍ദ്ദത്തെ ഡയാന എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും ട്രെയ്‌ലറില്‍ കാണിക്കുന്നു.
പരാജയപ്പെട്ട ദാമ്പത്യവും വിശ്വാസവഞ്ചനയും കാരണം നീരസം അനുഭവിക്കുന്ന രാജകുടുംബത്തിലെ ഒരു സ്ത്രീയുടെ സങ്കീര്‍ണമായ മാനസികാവസ്ഥയിലൂടെയാണ് സ്‌പെന്‍സര്‍ കടന്നുപോകുന്നത്. ഡയാന രാജകുമാരിയുടെ ജീവിതം അതുപോലെ ചിത്രത്തില്‍ വരച്ചുകാട്ടുന്നു എന്ന് പറയാന്‍ കഴിയില്ലെങ്കിലും
ക്രിസ്റ്റണ്‍ സ്റ്റുവര്‍ട്ട് തന്റെ കഥാപാത്രത്തെ അതിഗംഭീരമാക്കിയിട്ടുണ്ട് എന്ന് പറയാന്‍ സാധിക്കും.
ക്രിസ്റ്റണ്‍ സ്റ്റുവര്‍ത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി സ്‌പെന്‍സര്‍ കണക്കാക്കുന്നു. ഡയാന രാജകുമാരിയുടെ ശരീര ഭാഷ മുതല്‍ ആക്‌സന്റ് വരെ ക്രിസ്റ്റണ്‍ അതുപോലെതന്നെ അനുകരിച്ചുകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker