BUSINESSBUSINESS NEWS

ഡാര്‍ക്ക് ഫാന്റസി പത്താം പിറന്നാള്‍; പുതിയ വകഭേദങ്ങള്‍ പുറത്തിറക്കി

കൊച്ചി : ചോക്കലേറ്റ് ഉള്ളില്‍ നിറച്ച കുക്കി അനുഭവം രാജ്യത്താദ്യമായി അവതരിപ്പിച്ച് ഏറ്റവും ജനപ്രിയ പ്രീമിയം കുക്കി ബ്രാന്‍ഡുകളിലൊന്നായിത്തീര്‍ന്ന് ഏതാണ്ട് 1000 കോടി രൂപ മതിക്കുന്ന പുതിയൊരു വിപണിവിഭാഗം തന്നെ സൃഷ്ടിച്ച സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി പത്തു വയസ്സ് പൂര്‍ത്തിയാക്കി. ബ്രാന്‍ഡിനെ അടിമുടി പുനരവതരിപ്പിക്കുന്നതിനൊപ്പം പുതിയ വകഭേദങ്ങളും അവതരിപ്പിച്ചാണ് ഡാര്‍ക്ക് ഫാന്റസിയുടെ പിറന്നാളാഘോഷം.
സമ്പന്നമായ ചോക്കലേറ്റ് അനുഭവത്തിന് പേരു കേട്ട സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ഇതോടൊപ്പം 3400 കോടി മതിയ്ക്കുന്ന പ്രീമീയം ക്രീം വിഭാഗത്തിലേയ്ക്കും പ്രവേശിക്കുകയാണ്. ബോര്‍ബോണ്‍ ആന്‍ഡ് സാന്‍ഡ് വിച്ച് ആണ് ഈ വിഭാഗത്തിലേയ്ക്ക് പ്രവേശിക്കുന്ന പുതിയ വകഭേദം. ഇതോടൊപ്പം 700 കോടി മതിയ്ക്കുന്ന ചോക്കലേറ്റ് ചിപ് കുക്കി വിഭാഗത്തില്‍ ചോക്കോ ചിപ്പ് കുക്കിയും അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ ഉല്‍പ്പന്നങ്ങള്‍ ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജനറല്‍ സ്‌റ്റോറുകള്‍, പലചരക്കു കടകള്‍ എന്നിവിടങ്ങളിലൂടെ രാജ്യമെങ്ങും ലഭ്യമാകും.
ജനപ്രിയമായ 75 ഗ്രാം പാക്കില്‍ ലഭ്യമാവുന്ന സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ്, കോഫി ഫില്‍സ് എന്നിവയുടെ വില 30 രൂപ.
സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി നട് ഫില്‍സിന്റെ 75 ഗ്രാം പാക്കിന് 35 രൂപയാണെങ്കിലും ഇപ്പോള്‍ 30 രൂപ എന്ന ലോഞ്ച് ഓഫര്‍ വിലയില്‍ ലഭിക്കും.
സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ബിഗ് ഫില്‍സ് 150 ഗ്രാം പാക്കിന്റെ വില 60 രൂപ.

Related Articles

Back to top button