BUSINESSBUSINESS NEWS

ഡിക്‌സിയും എനാമോറും ലയനം പൂര്‍ത്തിയാക്കി മോഡേണിക് ലൈഫ് സ്‌റ്റൈല്‍ രൂപീകരിച്ചു

കൊച്ചി : ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അഡ്വെന്റ് ഇന്റര്‍നാഷണല്‍ തങ്ങളുടെ പോര്‍ട്ട് ഫോളിയോ കമ്പനികളായ ഡിക്‌സി ടെക്‌സ്‌റ്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡും എനാമോറിന്റെ മാതൃകമ്പനിയായ ഗോകല്‍ദാസ് ഇന്റിമേറ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡും ലയിച്ച് ഇന്ത്യയിലെ മുന്‍നിര അപാരല്‍ ഇന്നര്‍വെയര്‍ നിര്‍മ്മാണ സ്ഥാപനം രൂപീകരിച്ചു. മോഡേണിക് ലൈഫ്‌സറ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള പുതിയ സ്ഥാപനം ബെംഗലൂരു ആസ്ഥാമാക്കിയാകും പ്രവര്‍ത്തിക്കുക.
മികച്ച ബ്രാന്‍ഡുകളായ ഡിക്‌സിയും എനാമോറും ലയിക്കുന്നത് തങ്ങളെ സംബന്ധിച്ച് ചരിത്ര നിമിഷമാണെന്ന് മോഡേണിക് ലൈഫ്‌സറ്റൈല്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സുനില്‍ സേത്തി പറഞ്ഞു. ഇതോടെ ബിസിനസ് വിപുലമാക്കും. രാജ്യത്തെ ഫാഷനബിള്‍ എസ്സന്‍ഷ്യല്‍ വസ്ത്ര വിഭാഗത്തിലെ ഏറ്റവും പ്രിയപ്പെട്ട കമ്പനിയായി മാറുന്നതിന്റെ ഭാഗമാണിത്. എല്ലാ പ്രായത്തിലുമുള്ള എല്ലാ വരുമാനക്കാാരുമായ സ്ത്രീ, പുരുഷന്മാര്‍ക്ക് കൂടുതല്‍ വിപുലമായതു മികച്ചതുമായ ഉല്‍പ്പന്ന നിര ഈ ലയത്തിലൂടെ പ്രദാനം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിക്‌സിയുടെ ശക്തമായ വിതരണശൃംഖലയും എനാമോറിന്റെ സ്‌റ്റൈലും ഉല്‍പ്പന്ന രൂപകല്‍പ്പനയും ഇതോടെ ലഭ്യമാകും. ഡിക്‌സി സ്‌കോട്ട് ഒര്‍ജിനല്‍സ്, ഡിക്‌സി സ്‌കോട്ട് മാക്‌സിമസ്, , ജോഷ് ബൈ,ഡിക്‌സി സ്‌കോട്ട് സ്ലിംസ് , എനാമോര്‍ തുടങ്ങിയ ഉപബ്രാന്‍ഡുകളുടെ ഉല്‍പ്പന്ന നിരയാകും മോഡേണിക്കിനു ഉണ്ടാകുക.
ഓഫ് ലൈന്‍ ആയോ ഓണ്‍ലൈന്‍ ആയോ എവിടെ നിന്നും ഇതോടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന വിതരണ സംവിധാനങ്ങളാണ് ലഭിക്കുക. ഇന്ത്യയില്‍ നിര്‍മ്മാണവും വിതരണവും നടത്താന്‍ ലെവിസുമായുള്ള പ്രത്യോക ലൈസന്‍സിങ്ങും ഇതോടെ മോഡേണികിനും ലഭ്യമാകും. ഇരുകമ്പനികളുടേയും എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന സുനില്‍ സേത്തി അതേ സ്ഥാനത്ത് തുടരും എനാമോറിന്റെ സിഇഒ ആയിരു്‌നന ശേഖര്‍ തീവാരി ചീഫ് കാറ്റഗറി ആന്റ് ഓപ്പറേഷന്‍സ് സ്ഥാനമേറ്റൈടുക്കും. മോഡേണികില്‍ 5000 പേരാകും ഉണ്ടാകുക. ഇതില്‍ തിരുപ്പൂര്‍, കൊല്‍ക്കത്ത, ബെംഗലുരു , ലുധിയാന എന്നിവടങ്ങളിലെ 3400 ലേബര്‍ തൊഴിലാളികളും 1500 ജീവനക്കാരും ഉള്‍പ്പെടുന്നു.
ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അഡ്വെന്റ് ഇന്റര്‍നാഷണലിനാണ് മോഡേണിക് ലൈഫ് സ്‌റ്റൈലിന്റെ 100 ശതമാനം ഉടമസ്ഥാവകാശമുള്ളത്. നിലവിലുള്ള മുന്നേറ്റത്തിന് കൂടുതല്‍ ആവേശം നല്‍കാന്‍ ലയനം സഹായിക്കുമെന്ന് അഡ്വന്റ് ഇന്റര്‍നാഷണില്‍ മാനേജിങ് ഡയറക്ടര്‍ സഹില്‍ ദലാല്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker