LOCAL NEWSTECHVAYANADUWEB

ഡിജിറ്റല്‍ നെക്സ്റ്റ്: മൊബൈല്‍ സ്റ്റോറി ടെല്ലിംഗ് ശില്‍പ്പശാല 30ന് തുടങ്ങും

കല്‍പ്പറ്റ: വര്‍ത്തമാനകാലത്തെ മാറ്റങ്ങള്‍ക്കനുസൃതമായി മാധ്യമ രംഗത്ത് ഉണ്ടായ പുതിയ സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി ഇന്‍ഡിപെന്‍ഡന്റ് മീഡിയ ഇനീഷ്യേറ്റീവും മീഡിയവിംഗ്‌സ് ഡിജിറ്റല്‍ സൊലൂഷന്‍സും ചേര്‍ന്ന് ഡിജിറ്റല്‍ നെക്സ്റ്റ് എന്ന പേരില്‍ നടത്തുന്ന മൊബൈല്‍ സ്റ്റോറി ടെല്ലിംഗ് ശില്പശാല 30, 31 തിയതികളില്‍ വയനാട് ജില്ലയിലെ വൈത്തിരിയില്‍ നടക്കും. വീഡിയോകളും വാര്‍ത്തകളും ഏറ്റവും ആകര്‍ഷണീയമായ തരത്തിലും ലളിതമായും കാഴ്ചക്കാരിലേക്കെത്തിക്കുന്നതിന് ആഗോള തലത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മൊബൈല്‍ സ്റ്റോറി ടെല്ലിംഗ്, സോഷ്യല്‍ മീഡിയ സ്റ്റോറി ടെല്ലിംഗ്, ഇന്‍ട്രാക്ടീവ് മള്‍ട്ടി മീഡിയ സ്റ്റോറി ടെല്ലിംഗ്, ഡ്രോണ്‍ സ്റ്റോറി ടെല്ലിംഗ് എന്നിവയില്‍ പ്രായോഗിക പരിശീലനമാണ് രണ്ട് ദിവസത്തെ ശില്‍പ്പശാലകൊണ്ട് ഉദ്ദേശിക്കുന്നത്. 30ന് രാവിലെ 9.30ന് ആരംഭിച്ച് 31ന് വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന ശില്പശാലയില്‍ കാലിഫോര്‍ണിയയില്‍ നിന്ന് ഗ്രാമി അവാര്‍ഡ് ജേതാവ് ഫെയ്ത്ത് സിഡ്‌ലോ , ഗ്രീസ് സി.എന്‍.എന്‍ സ്റ്റോറി ടെല്ലറും അല്‍ജസീറ ട്രെയ്‌നറുമായ കോണ്‍സ്റ്റാന്റിനോസ് ആന്റോ പോളസ്,
ജര്‍മ്മനിയില്‍ നിന്ന് മൊബൈല്‍ സ്റ്റോറി ടെല്ലര്‍ എലിസബത്ത് മുള്ളര്‍ എന്നിവര്‍ ഓണ്‍ലൈനായി ക്ലാസ്സുകള്‍ നയിക്കും.
2020ല്‍ ഡെന്‍മാര്‍ക്ക് ആസ്ഥാനമായ മീഡിയ ഷിഫ്റ്റ് നടത്തിയ തിരഞ്ഞെടുപ്പില്‍ ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഇന്നവേറ്റീവ് ജേണലിസം ട്രെയ്‌നര്‍ മാരില്‍ ഒരാളും ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തിലെ പ്രൊഫസറും മലയാളിയുമായ ദേവദാസ് രാജാറാം, ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തിലെ ഡിജിറ്റല്‍ ട്രെയ്‌നറും ഫെയ്‌സ് ബുക്ക് ട്രെയ്‌നറും ബംഗാളിയുമായ നിരാഞ്ഞ്ജന മൊന്‍ഡാല്‍ എന്നിവര്‍ വയനാട്ടില്‍ താമസിച്ച് ശില്‍പ്പശാലക്ക് പൂര്‍ണ്ണ നേതൃത്വം നല്‍കും. ഡിജിറ്റല്‍ മീഡിയ സ്റ്റോറി ടെല്ലറും മൈ ഫിന്‍ ടെക്‌നിക്കല്‍ എഡിറ്ററുമായ വരുണ്‍ രമേശ്, മാതൃഭൂമി സീനിയര്‍ ക്യാമറാമാനും ഡിജിറ്റല്‍ വിഷ്വല്‍ സ്റ്റോറി ടെല്ലറുമായ ഷമീര്‍ മച്ചിംങ്ങല്‍, ഡ്രോണ്‍ സ്റ്റോറി ടെല്ലറും പ്രൊഫഷണല്‍ ഡ്രോണ്‍ പൈലറ്റുമായ അരുണ്‍ പി. ജോസ്, ദി ഫോര്‍ത്ത് ന്യൂസ് എഡിറ്റര്‍ ശ്രീജ ശ്യാം, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ രേഖാ മേനോന്‍ , ട്രാവല്‍ വ്‌ളോഗര്‍ അജു വെച്ചൂച്ചിറ തുടങ്ങിയവര്‍ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നല്‍കും. മുഖ്യധാരാ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മീഡിയ, സമൂഹമാധ്യമങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ രംഗത്തെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഡിജിറ്റല്‍ മൊബൈല്‍ സ്റ്റോറി ടെല്ലിംഗില്‍ താല്‍പ്പര്യമുള്ളവര്‍ തുടങ്ങിയവരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747786607, 9656347995.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker