BUSINESSBANKING

ഡിജിറ്റല്‍ വ്യാപാരത്തില്‍ 150 ശതമാനം വര്‍ധന

ബാംഗ്ലൂര്‍: വ്യാപാരികള്‍ക്കിടയില്‍ ക്രമാനുഗതമായും വ്യവസ്ഥാനുസൃതമായും ഡിജിറ്റല്‍ സ്വീകാര്യത വര്‍ദ്ധിക്കുന്നുവെന്ന സൂചന നല്‍കി കൊണ്ട് ജൂലൈ 2020 മുതല്‍ ജൂലൈ 2021 വരെ സജീവമായ/ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികളുടെ എണ്ണത്തില്‍ 150% വര്‍ദ്ധനവ് ഉണ്ടായതായി പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ്, ബാങ്കിങ് സാങ്കേതികവിദ്യാ കമ്പനിയായ ക്യാഷ് ഫ്രീ അറിയിച്ചു.
ഇതേകാലയളവില്‍, സൈന്‍അപ്പ് ചെയ്ത വ്യാപാരികളുടെ എണ്ണം 2020 ജൂലൈയിലെ ഏകദേശം 7000 നിന്നും 2021 ജൂലൈയില്‍ 130000ല്‍ അധികമായി വളര്‍ന്നു. 95 ശതമാനം വളര്‍ച്ചയാണിത്. ശ്രദ്ധേയമായൊരു കാര്യ്ം , സൈന്‍അപ്പുകളില്‍ 30 ശതമാനത്തോളം വ്യാപാരിക്ള്‍ ഇകൊമേഴ്‌സ് മേഖലയില്‍ നിന്നാണ്. അതിന് തൊട്ടുപിന്നിലുള്ളത് ഡിജിറ്റല്‍ ചരക്കുകളും എഡ്‌ടെക് മേഖലയുമാണ്. ഒരു ലളിതമായ ഏകീകരണത്തിലൂടെ എല്ലാ ലഭ്യമായ രീതികളിലൂടെയും പേയ്‌മെന്റ് ശേഖരിക്കുന്നതിനും നല്‍കുന്നതിനും ഇന്ത്യയിലെ ബിസിനസ്സുകളെ സഹായിക്കുന്ന ഫുള്‍സ്റ്റാക്ക് പേയ്‌മെന്റ് സൊല്യൂഷന്‍ ക്യാഷ്ഫ്രീ നല്‍കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍, മഹാമാരി സാഹചര്യം മൂലം ഉപഭോക്താക്കളും ബിസിനസ്സുകളും ഡിജിറ്റലിലേക്ക് മാറുന്നതിന്റെ നിരക്ക് എക്കാലത്തേയും ഉയ?ന്ന നിരക്കിലെത്തി. ഈ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചത് കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികളും സാമൂഹിക അകല ചട്ടങ്ങളും കാരണം മഹാമാരിക്കാലത്ത് വ്യാപാരികള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം സ്വീകരിച്ചുവെന്നതാണ്. കറന്‍സിയായി പണമിടപാട് നടത്താനുള്ള അവസരങ്ങളെ കുറയ്ക്കാനും ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനുമുള്ള സാഹചര്യം ഇത് വര്‍ദ്ധിപ്പിച്ചു. ഇന്ത്യയിലെ ടിയര്‍ 2 ടിയ്#ര 3 നഗരങ്ങളില്‍ ഇത് പ്രത്യേകിച്ച് വ്യക്തമാണ്. ഇവിടങ്ങളില്‍, ഡിജിറ്റല്‍ പേയ്‌മെന്റ് രീതികളിലെ എളുപ്പത്തിനൊപ്പം സാമൂഹിക അകല ചട്ടങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും കാരണം മൊത്ത ഉപഭോക്തൃ ബേസിന്റെ വളര്‍ച്ചയില്‍ പുതിയ ഭൂപ്രദേശങ്ങള്‍ സംഭാവന ചെയ്യുന്നത് വര്‍ദ്ധിക്കുന്നത് കാണാന്‍ കഴിയും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker