kumarബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം തുടരാന്‍ അനുമതിതേടി സി.ബി.ഐ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. കേസില്‍ സി.ബി.ഐക്ക് അന്വേഷണം തുടരാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സമാന ആവശ്യവുമായി കോടതിയിലെത്തിയ ബി.ജെ.പിയുടെ ബസന?ഗൗഡ പാട്ടീല്‍ യത്‌നാലിന്റെ ഹര്‍ജിയും തള്ളി.
2019 സെപ്റ്റംബറില്‍ അന്നത്തെ ബി.ജെ.പി. സര്‍ക്കാരാണ് ശിവകുമാറിന്റെപേരില്‍ കേസെടുക്കാന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിയത്. എന്നാല്‍ കോണ്‍?ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ സിബിഐക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരേയാണ് സിബിഐയും ബസന?ഗൗഡയും കോടതിയെ സമീപിച്ചത്.
കേന്ദ്രഏജന്‍സിയും സംസ്ഥാന സര്‍ക്കാരും ഉള്‍പ്പെട്ട കേസായതിനാല്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ കെ.സോമശേഖര്‍, ഉമേഷ് അഡി?ഗ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
2013-ലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ഏപ്രില്‍ ഒന്നുമുതല്‍ 2018 ഏപ്രില്‍ 30 വരെയായി ഡി.കെ. ശിവകുമാറും കുടുംബാംഗങ്ങളും 74.93 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ സമ്പാദിച്ചതായാണ് സി.ബി.ഐ. കേസ്. ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് സി.ബി.ഐ. കേസെടുത്തത്.
53 Less than a minute