KERALALATEST

ഡി.രാജയ്ക്കും ആനി രാജയ്ക്കും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

തിരുവനന്തപുരം: കേരള പൊലീസിനെതിരായുള്ള സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയുടെ പരാമര്‍ശത്തെ അനുകൂലിക്കുന്ന രീതിയില്‍ പ്രതികരണം നടത്തിയതിനു ദേശീയ സെക്രട്ടറി ഡി.രാജയ്ക്കു പാര്‍ട്ടി സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം.
ആനിയുടെ പരാമര്‍ശം തെറ്റാണെന്നു ദേശീയ നിര്‍വാഹക സമിതി കണ്ടെത്തിയിട്ടും അതു പരസ്യമായി പറഞ്ഞില്ല, ആനിയെ ന്യായീകരിച്ചു എന്നീ വിമര്‍ശനങ്ങളാണ് രാജയ്‌ക്കെതിരെ ഉയര്‍ന്നത്. പൊലീസിനെതിരായ വിമര്‍ശനം ഗൗരവകരമാണെന്നും സംസ്ഥാന ഘടകവുമായി ആലോചിക്കാതെയാണ് പ്രസ്താവന നടത്തിയതെന്നും ആനിക്കെതിരെ വനിതാ നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker