തിരുവല്ല: എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന്റെ പ്രഥമ ചെയര്‍മാനും തിരുവല്ല യൂണിയന്‍ പ്രസിഡന്റുമായിരുന്ന ഡോ.എം.പി വിജയകുമാര്‍ ജീവിതത്തിലും കര്‍മ്മ മണ്ഡലത്തിലും ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട വ്യക്തിത്വവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കായി അക്ഷീണം പ്രയത്‌നിച്ചയാളുമായിരുന്നുവെന്ന് സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഡോ.എം.പി വിജയകുമാറിന്റെ ദീപ്ത സ്മരണകള്‍ ഉണര്‍ത്തി പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സജി ചെറിയാന്‍. മാന്നാര്‍, തിരുവല്ല എസ്.എന്‍.ഡി.പി യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ മാന്നാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.എം ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി. മാന്നാര്‍ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം അനുശോചന പ്രമേയം അവതരിപ്പിച്ചു.
മാത്യു ടി.തോമസ് എം.എല്‍.എ, എസ്.എന്‍.ഡി.പി യോഗം ഇന്‍സ്‌പെക്റ്റിംഗ് ഓഫീസര്‍ എസ്.രവീന്ദ്രന്‍ എഴുമറ്റൂര്‍, കെ.പി.സി.സി നിര്‍വാഹക സമിതിയംഗം മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, കടപ്ര ഗ്രാമപഞ്ചായത്തംഗം റോബിന്‍ പരുമല, കടപ്ര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.ലോപ്പസ്, കോണ്‍ഗ്രസ് പരുമല മണ്ഡലം പ്രസിഡന്റ് ശിവദാസ് യു.പണിക്കര്‍, ചോരാത്തവീട് പദ്ധതി ചെയര്‍മാന്‍ കെ.എ കരീം, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍കുമാര്‍, തിരുവല്ല യൂണിയന്‍ കൗണ്‍സിലര്‍, സരസന്‍ ടി.ജെ, മാന്നാര്‍ യൂണിയന്‍ അഡ്.കമ്മിറ്റി അംഗങ്ങളായ ഹരി പാലമൂട്ടില്‍, രാധാകൃഷ്ണന്‍ പുല്ലാമഠം, പുഷ്പ ശശികുമാര്‍, അനില്‍കുമാര്‍ ടി.കെ, വനിതാ സംഘം യൂണിയന്‍ ചെയര്‍പേഴ്സണ്‍ ശശികല രഘുനാഥ്, യൂത്ത്മൂവ്മെന്റ് യൂണിയന്‍ കണ്‍വീനര്‍ ബിനുരാജ്, തിരുവല്ല യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എന്‍ രവീന്ദ്രന്‍, കെ.കെ രവി, മുന്‍ വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി വിജയമ്മ ഭാസ്‌കരന്‍, മാന്നാര്‍ യൂണിയന്‍ മേഖല ചെയര്‍മാന്മാരായ കെ.വിക്രമന്‍ ദ്വാരക, ബിനു ബാലന്‍, വിശ്വനാഥന്‍, മേഖല കണ്‍വീനര്‍മാരായ മോഹനന്‍.പി, സുധാകരന്‍ സര്‍ഗ്ഗം, രവി പി.കളീയ്ക്കല്‍, എം.ഉത്തമന്‍ തുടങ്ങിയവര്‍ ഡോ.എം.പി വിജയകുമാറിനെ അനുസ്മരിച്ചു. തിരുവല്ല യൂണിയന്‍ സെക്രട്ടറി അനില്‍ എസ്.ഉഴത്തില്‍ സ്വാഗതവും മാന്നാര്‍ യൂണിയന്‍ അഡ്.കമ്മിറ്റി അംഗം പി.ബി സൂരജ് കൃതജ്ഞതയും പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പോഷക സംഘടനാ ഭാരവാഹികള്‍, ശാഖാ ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
82 1 minute read