തിരുവനന്തപുരം: കൊല്ലം മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റിയിറക്കി സ്‌കൂട്ടര്‍ യാത്രക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടി നിരപരാധിയാണെന്ന് അമ്മ സുരഭി. കേസിലെ ഒന്നാം പ്രതിയായ അജ്മല്‍ തന്റെ മകളെ കുടുക്കിയതാണെന്നും ഇതിനെല്ലാം പിന്നില്‍ അവളുടെ മുന്‍ ഭര്‍ത്താവ് അടക്കമുള്ളവരാണെന്നുമാണ് ആരോപണം.”. ഞാന്‍ അങ്ങനെയൊന്നും ചെയ്യൂല അമ്മാ എന്നാണ് എന്റെ കൊച്ച് വിളിച്ചിട്ട് പറഞ്ഞത്. , മാദ്ധ്യമങ്ങളില്‍ അങ്ങനെയൊക്കെ വരുന്നു , ഞാന്‍ അങ്ങനെ ചെയ്യോ ”. എന്നാണ് അവള്‍ ചോദിച്ചത്.” സുരഭി മാദ്ധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഹോഴ്‌സ് റൈഡിംഗ് പരിശീലകനാണെന്നും സീരിയലിലെ ഡ്യൂപ് ആര്‍ട്ടിസ്റ്റാണെന്നും പറഞ്ഞാണ് മകളുടെ മുന്‍ ഭര്‍ത്താവ് അവളെ പരിചയപ്പെട്ടത്. അജ്മലും സീരിയല്‍ നടനാണെന്നും ഡാന്‍സുകാരനാണെന്നും പറഞ്ഞ് പരിചയപ്പെട്ടെന്നാണ് ഞാന്‍ വാര്‍ത്തകളില്‍ കണ്ടത്. അജ്മലിനെക്കുറിച്ച് മകള്‍ ഒന്നും പറഞ്ഞിട്ടില്ല. രണ്ടു മാസത്തിനിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കുട്ടിയെ അകത്താക്കാന്‍ വേണ്ടി എന്തിനാണ് ആ പാവപ്പെട്ട കുടുംബത്തെ അവന്‍ കയറ്റിയിറക്കി കൊന്നത്. അവരുടെ കുടുംബം എന്തുമാത്രം കരയുന്നുണ്ടാകും. ആശുപത്രിയില്‍ ഏത് രോഗി വന്നാലും അവരുടെ അടുത്തുനിന്ന് മാറാതെ ശുശ്രൂഷ നല്‍കുന്നയാളാണ് ശ്രീക്കുട്ടി. അവര്‍ക്ക് എല്ലാം ചെയ്തുകൊടുക്കും. അവിടെ പറ്റിയില്ലെങ്കില്‍ ആംബുലന്‍സില്‍ ഒപ്പം കയറി അടുത്ത ആശുപത്രിയിലേക്ക് മാറ്റും. കൊല്ലത്ത് അവള്‍ വാടകവീട്ടില്‍ താമസിക്കുകയാണെന്നും അവിടെ മദ്യപാനമാണെന്നും പറയുന്നത് വെറുതെയാണ്. മകള്‍ക്ക് ആശുപത്രി അധികൃതര്‍ നല്ല ഒരു മുറി കൊടുത്തിട്ടുണ്ട്. മാസം തോറും ഞാന്‍ അവിടെ പോകാറുണ്ട്. ഇടയ്ക്കിടെ മോനുമായി അവിടെ പോകും. രണ്ടുമാസം മുന്‍പ് കുട്ടിയുടെ ജന്മദിനത്തിന് ശ്രീക്കുട്ടി ഇവിടെ വന്നിരുന്നു.അഞ്ചു പവന്റെ ബ്രേസ് ലെറ്റും അഞ്ച് പവന്റെ കൊലുസും മൂന്നര പവന്റെ മാലയും കമ്മലും രണ്ട് മോതിരവുംമകള്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നുമില്ല. എങ്ങനെയാണ് മായാലോകത്ത് ഇവന്മാര്‍ ഇതൊക്കെ ഊരിയെടുത്തതെന്ന് അറിയില്ല.അവള്‍ക്ക് രണ്ട് വാഹനങ്ങളുണ്ടായിരുന്നു. ആര്‍.ത്രീയും ആക്ടീവയും. അവള്‍ ബുള്ളറ്റൊക്കെ ഓടിക്കും. അജ്മല്‍ മകളുടെ രണ്ട് ബൈക്കും കൊണ്ടുപോയി. പഠിക്കാന്‍ മിടുക്കിയായിരുന്നു..24 മണിക്കൂറും ഡ്യൂട്ടിയാണ്, ഇതിനിടയില്‍ എവിടെ കറങ്ങി നടക്കാനാണെന്നാണ് അവള്‍ ചോദിച്ചത്.അജ്മലിനെ ഞാന്‍ കണ്ടിട്ടില്ല. സംഭവത്തില്‍ മകളുടെ മുന്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്യണം. ഇതിന്റെ സത്യാവസ്ഥ അറിയണം. മകള്‍ക്ക് അജ്മല്‍ മദ്യം കൊടുത്തതാകും. ഇവിടെ ആരും മദ്യപിക്കില്ല. ഞാന്‍ മന്ത്രവാദിയാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. ഇവിടെ അങ്ങനെയൊന്നുമില്ല. ഞങ്ങളുടെ കുടുംബത്തില്‍ ആരും മദ്യപിക്കില്ല.” – സുരഭി പറഞ്ഞു.
52 1 minute read