BREAKINGKERALANEWS

ഡ്രഡ്ജിങ് യന്ത്രം സജ്ജം; ടെക്നിക്കൽ പരിശോധനയ്ക്ക് തൃശൂരിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

ഷിരൂരിൽ അർജുന്റെ രക്ഷാദൗത്യത്തിന് തൃശൂരിൽ നിന്നുള്ള ഡ്രഡ്ജിങ് യന്ത്രം സജ്ജം. ടെക്നിക്കൽ പരിശോധനയ്ക്ക് തൃശൂരിൽ നിന്നുള്ള സംഘത്തിന് പുറപ്പെടാൻ അനുമതി ലഭിച്ചു. ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനും ആകും ഷിരൂരിലേക്ക് പോവുക. അവിടെയെത്തി പരിശോധിച്ച ശേഷം യന്ത്രം കൊണ്ടുപോകുന്നതിൽ അന്തിമ തീരുമാനം എടുക്കും.25 അടി താഴ്ച്ചയിൽ വരെ ചെളി നീക്കം ചെയ്യാൻ കഴിയുന്നതാണ് യന്ത്രം. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിൽ യന്ത്രം പ്രവർത്തിപ്പിക്കാൻ ആകുമോയെന്ന് പരിശോധിക്കും.കാർഷിക ഗവേഷണ കേന്ദ്രവും കാർഷിക യന്ത്രവസ്കരണം മിഷനും ചേർന്ന് പ്രത്യേകം തയ്യാറാക്കിയതാണ് ജലോപരിതലത്തിൽ സഞ്ചരിക്കുന്ന ഡ്രജിങ്ങ് യന്ത്രം. കോഴിക്കോട് മറൈൻ ഇൻഡസ്ട്രീസിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയതാണ് യന്ത്രം.

 

രക്ഷാദൗത്യം നിര്‍ത്തിവെക്കരുതെന്നും തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.

Related Articles

Back to top button