BREAKING NEWSLATESTNATIONAL

ഡ്രോണ്‍ ആക്രമണം നേരിടാന്‍ സംവിധാനം വരും കരസേനാമേധാവി

ന്യൂഡല്‍ഹി: ഡ്രോണ്‍ ആക്രമണം നേരിടാനുള്ള സംവിധാനം വികസിപ്പിക്കുന്നതായി കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ. സുരക്ഷാ സേനകള്‍ക്ക് ഇത്തരം വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും സൈനിക സന്നാഹവുമായി ബന്ധപ്പെട്ട ഉന്നത ബൗദ്ധികതല യോഗത്തില്‍ അദ്ദേഹം പറഞ്ഞു
ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ മേഖലയില്‍ ഞായറാഴ്ച ഭീകരര്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കരസേനാമേധാവിയുടെ പ്രതികരണം. ഭീഷണി നേരിടാനുള്ള വിവിധ സംവിധാനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വികസിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കിഴക്കന്‍ ലഡാക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും നടത്തിയ സംഭാഷണങ്ങള്‍ ഫലം കാണുന്നുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വളര്‍ത്താന്‍ കഴിഞ്ഞു. ഫെബ്രുവരിയിലെ സൈനിക പിന്മാറ്റത്തോടെ പാംഗോങ് മേഖലയില്‍ സ്ഥിതി സാധാരണ നിലയിലാണ്. രാഷ്ട്രീയനയതന്ത്രസൈനിക തലങ്ങളില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്.
ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ നുഴഞ്ഞു കയറ്റം ഇല്ല. ഇന്ത്യപാക് സൈനികര്‍ ഫെബ്രുവരിയില്‍ വെടിനിര്‍ത്തല്‍ കരാറിലും ഒപ്പിട്ടു. നുഴഞ്ഞുകയറ്റം കുറഞ്ഞതോടെ കശ്മീരില്‍ ഭീകരസാന്നിധ്യവും ഭീകരാക്രമണങ്ങളും കുറഞ്ഞതായും കരസേനാ മേധാവി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker