BUSINESSMARKET

ഡ്രൈഫീല്‍ സ്വാഡില്‍ റാപ്പ് സൂപ്പര്‍ ബോട്ടംസ് വിപണിയിലിറക്കി

കൊച്ചി : പരിസ്ഥിതി സൗഹൃദ ശിശു സംരക്ഷണ സേവന ദാതാക്കളായ, സൂപ്പര്‍ ബോട്ടംസ്, കനം കുറഞ്ഞ കോട്ടണ്‍ കമ്പിളികൊണ്ടു നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ്രൈഡഫീല്‍ സ്വാഡില്‍ റാപ് കുഞ്ഞുങ്ങള്‍ക്കായി അവതരിപ്പിച്ചു. വളരെ മൃദു ആണ് പുതിയ സ്വാഡില്‍ റാപ്പ്. ഒരു സൂപ്പര്‍ സോഫ്റ്റ് കോട്ടണ്‍ ഫഌസ് ലൈനിങ്ങോട് കൂടിയതാണ് പുതിയ ഉല്പന്നം.
തണുപ്പുകാലത്ത് കുഞ്ഞുങ്ങള്‍ക്ക് ചൂടും വേനല്‍ക്കാലത്ത് കുളിര്‍മയും നല്കുന്നതാണ് പുതിയ സ്വാഡില്‍ റാപ്. ഇത് കുഞ്ഞുങ്ങള്‍ക്ക് ദോഷകരമായ രാസവസ്തുക്കളില്‍ നിന്നും പൂര്‍ണമായും മുക്തമാണ്.
കുഞ്ഞിന്റെ വലിപ്പത്തിന് അനുയോജ്യമായി ഇത് ക്രമീകരിക്കാന്‍ കഴിയും. പുതിയ സ്വാഡില്‍ റാപ്പിന്റെ വില 500 രൂപയിലാണ് തുടങ്ങുക. സൂപ്പര്‍ ബോട്ടംസ് വെബ്‌സൈറ്റിലും, ആമസോണ്‍, നൈക്ക, ഫഌപ്പ്കാര്‍ട്ട്, ബേബി കെയര്‍ സെന്ററുകളിലും ലഭ്യം.
കുഞ്ഞുങ്ങളെപ്പറ്റി കരുതലുള്ള അമ്മമാര്‍ക്കു വേണ്ടിയാണ് പുതിയ സ്വാഡില്‍ റാപ് അവതരിപ്പിക്കുന്നതെന്ന് സൂപ്പര്‍ ബോട്ടംസ് സഹസ്ഥാപകയും സിഇഒയുമായ പല്ലവി ഉതഗി പറഞ്ഞു. പുനരുപയോഗിക്കാവും കോട്ടണ്‍ ഡയപ്പറുകളുടെ പ്രഥമ ബ്രാന്‍ഡു കൂടിയാണ് സൂപ്പര്‍ ബോട്ടംസ്. ഇന്ന് 20 ലക്ഷത്തിലധികം അമ്മമാര്‍, കുഞ്ഞുങ്ങള്‍ക്കായി ആശ്രയിക്കുന്നത് സൂപ്പര്‍ ബോട്ടംസിനെയാണ്.
3 വയസു വരെയുള്ള കുഞ്ഞുങ്ങള്‍ ഒരേ ഡയപ്പര്‍ ഉപയോഗിക്കാവുന്ന നൂതന ബട്ടണിങ്ങ് സിസ്റ്റത്തിന് കമ്പനിക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker