തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പടുവിക്കുമെന്നാണ് സൂചന.
രണ്ടു ഘട്ടമായിട്ടാകും വോട്ടെടുപ്പ് നടത്തുക. 941 ഗ്രാമപഞ്ചായത്തുകള്‍, 151 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 12ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കാനാണ് ആലോചന.