മലപ്പുറം: പൊലീസ് സംരക്ഷണം തേടി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എംഎല്‍എ ഡിജിപിക്ക് കത്ത് നല്‍കി. തന്നെ കൊല്ലാനും കുടുംബത്തെ അപായപെടുത്തുത്താനും സാധാതയുണ്ട്. കുടുബത്തിനും വീടിനും സ്വത്തിനും സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് അന്‍വര്‍ എംഎല്‍എയുടെ ആവശ്യം.
അതിനിടെ, പി വി അന്‍വറിന്റെ ആരോപണത്തില്‍ ഡിജിപി എഡിജിപി എം ആര്‍ അജിത് കുമാറിനെ മൊഴി രേഖപ്പെടുത്തി. മൂന്നര മണിക്കൂര്‍ നീണ്ട മൊഴി എടുപ്പ് വീഡിയോ റിക്കോര്‍ഡ് ചെയ്തു. ഐജി സ്പര്‍ജന്‍ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു. അന്‍വറിന്റെ ആരോപണത്തിന് പുറമെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നല്‍കിയ മൊഴി എന്ത് എന്നതില്‍ ആകാംക്ഷയുണ്ട്. സ്വകാര്യ സന്ദര്‍ശനമെന്നായിരുന്നു അജിത് കുമാര്‍ നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണം. നിരന്തരം ആരോപണം ഉന്നയിക്കുന്ന അന്‍വറിനെതിരെ എന്തെങ്കിലും തെളിവ് നല്‍കിയോ എന്നുള്ളതും പ്രധാനമാണ്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തെളിവ് സഹിതം നല്‍കിയാല്‍ അതും അന്വേഷിക്കേണ്ടിവരും.
ഇതിനിടെ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയില്‍ ഡിജിപി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. എം ആര്‍ അജിത് കുമാര്‍ ക്രമസമാധാന ചുമതല നിര്‍വ്വഹിക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നല്‍കാന്‍ മുന്നോട്ടുവരുന്നില്ലെന്ന് ഡിജിപിയെ കണ്ടശേഷം പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
55 1 minute read