KERALABREAKING NEWSLATEST

തനിക്കെതിരായ കള്ളക്കേസ് സിപിഎം സൃഷ്ടി’; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: തനിക്കെതിരായ കള്ളക്കേസ് സിപിഎം സൃഷ്ടിയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ചുമതല ഏറ്റെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

ഭരണ സമിതി അംഗമായി ഉത്തരവ് ലഭിച്ച അന്ന് തന്നെ തനിക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തു. ചില ശക്തികള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു. ആ കേസില്‍ തനിക്ക് പങ്കില്ല. അത് തെളിയിച്ച ശേഷമാണ് ഭരണ സമിതി അംഗത്തിന്റെ ചുമതല ഏറ്റെടുത്തത്- കുമ്മനം പറഞ്ഞു.

സിപിഎം ശ്രമഫലമായിട്ടാണ് കള്ളക്കേസ് ഉണ്ടായത്. തന്നെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഫലമായിട്ടായിരുന്നു കേസ്. ബിജെപി നേതാക്കള്‍ക്ക് ഇതില്‍ പങ്കില്ല. ശിവശങ്കരന്റെ അറസ്റ്റ് മറയ്ക്കാന്‍ കൂടി വേണ്ടിയുള്ള ശ്രമമായിരുന്നു കള്ളക്കേസ് – അദ്ദേഹം അറിയിച്ചു.

കൂടാതെ ആറന്‍മുള വിമാനത്താവളത്തിനെതിരെയുള്ള സമര കാലം മുതല്‍ തനിക്കെതിരെ നീക്കമുണ്ടെന്നും മാഫിയ രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു.

പദ്മനാഭ സ്വാമിക്ഷേത്രത്തിലെ ഭരണ സമിതി അംഗമായതില്‍ വലിയ സന്തോഷം. ക്ഷേത്രത്തിന്റെ ഭരണ സമിതി അംഗമാക്കിയത് തന്നെ ചെറുതാക്കി കാണിക്കാനാണെന്നത് ചിലരുടെ ഭാവനയാണ്. ഭരണ സമിതി അംഗമല്ല തൂപ്പുകാരനാക്കിയാലും സന്തോഷത്തോടെ ചെയ്യും. ഭഗവാനെ സേവിക്കാന്‍ കിട്ടുന്ന അവസരമായിട്ടേ കാണു-കുമ്മനം പറഞ്ഞു.

തന്നെ താഴ്ത്തിയതായി ചിലര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ മനസിന്റെ പ്രശ്‌നമാണ്. തന്നെ ഏല്‍പ്പിച്ച ചുമത സമചിത്തതയോടെ ചെയ്യുമെന്നും കുമ്മനം പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ വിമര്‍ശനത്തിന് പാര്‍ട്ടി പ്രസിഡന്റ് തന്നെ മറുപടി നല്‍കി. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന ഒരു സമീപനവും ഉണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button