BUSINESSMARKET

തനിഷ്‌കിന്റെ ഉത്സവകാല ശേഖരമായ ഉത്സാഹ് വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ റീട്ടെയ്ല്‍ ആഭരണ ബ്രാന്‍ഡായ തനിഷ്‌ക് ഉത്സവകാല ശേഖരമായ ഉത്സാഹ് വിപണിയിലിറക്കി. ശുദ്ധമായ സ്വര്‍ണത്തില്‍ പാരമ്പര്യവും ആധുനികതയും ചേര്‍ന്നുള്ള സുന്ദരമായ ആഭരണങ്ങളുടെ ശേഖരമാണ് തനിഷ്‌കിന്റെ ഉത്സാഹ്.
ഇന്ത്യന്‍ പാരമ്പര്യത്തിനൊപ്പം സവിശേഷമായ ആധുനികതയും ഉള്‍ച്ചേര്‍ത്ത് സൂക്ഷ്മായ കരകൗശലവിദ്യകളും വിശദാംശങ്ങള്‍ അടങ്ങിയ രൂപകല്‍പ്പനകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ ആഭരണശേഖരം ഗ്രോത്രരൂപങ്ങളും ആധുനികതയും ഉള്‍ച്ചേരുന്നതാണ്. ആധുനികതയും വൈവിധ്യവും ഇഷ്ടപ്പെടുന്നതും രൂപകല്‍പ്പനയിലെ സൂക്ഷ്മാംശങ്ങളില്‍ താത്പര്യവുമുള്ള ആധുനിക വനിതകള്‍ക്കായാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത.
നിഴല്‍രൂപങ്ങളും നൂതനമായ ശൈലിയും നവീനമായ ആവിഷ്‌ക്കാരവും വഴി പരമ്പരാഗത രൂപങ്ങളെയും ജ്യാമതീയരൂപങ്ങളെയും ആധുനികവത്കരിച്ചിരിക്കുകയാണ് ഉത്സാഹ് ശേഖരത്തില്‍. എടുത്തുനില്‍ക്കുന്ന രീതിയിലുള്ള ആഭരണങ്ങള്‍ ഒട്ടേറെ കരിഗാരി സങ്കേതങ്ങളും ആധുനിക ഫിലിഗ്രീയും സ്റ്റാംപ്, വയര്‍ വര്‍ക്കുകളും ഇനാമല്‍, കല്ലിന്മേലുള്ള ജാലി, ടിക്ലി, റാവ, ബോള്‍ വര്‍ക്കുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്വര്‍ണത്തിന്റെ തിളക്കം ആഘോഷമാക്കുന്ന വ്യത്യസ്തമായ ഇഴകളും മെടച്ചില്‍ രൂപങ്ങളും ഇവയുടെ പ്രത്യേകതയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker