തിരുവനന്തപുരം: മിഷന്‍ 25 നെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എഐസിസിക്ക് മുന്നില്‍ പരാതിക്കെട്ടഴിച്ച് സുധാകരനും സതീശനും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനം മുതല്‍, തന്നെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചതെന്നാണ് കെ സുധാകരന്റെ പ്രധാനപരാതി. മിഷന്‍ 25 അട്ടിമറിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിന്റെതെന്ന് സതീശന്റെ പരാതിയില്‍ പറയുന്നു. കേരളത്തിന്റെ ചുമതലുള്ള ജനറല്‍സെക്രട്ടറി ദീപാദാസ് മുന്‍ഷിയെയാണ് ഇരുവരും പരാതി അറിയിച്ചത്. കെ സുധാകരന്‍ യുകെയിലേക്ക് പോയതിനാല്‍ എഐസിസിയുടെ അനുനയ ചര്‍ച്ച ഇനിയും നീളും.
മിഷന്‍ 25 ന്റെ ചുമതല ലഭിച്ചതോടെ ഡിസിസികള്‍ക്ക് അയച്ച സര്‍ക്കുലറിന്റെ പേരിലാണ് വിഡി സതീശന് നേരെ കെപിസിസി ജനറല്‍ സെക്രട്ടരിമാരില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്. വാര്‍ത്ത സ്ഥിരീകരിച്ച കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവിന്റേത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണെന്നും പറഞ്ഞു. വിഷയം എഐസിസി നേതൃത്വത്തെ അറിയിച്ച സതീശന്‍, കേന്ദ്രനേതൃത്വം ഇടപെടാതെ ഇനി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതല തുടരില്ലെന്ന് അറിയിച്ചു. തിരുവനന്തപുരത്തെ യോഗത്തില്‍ നിന്ന് വിട്ടുനിന്നതും ഇതിന്റെ ഭാഗമായാണ്. പ്രതിപക്ഷ നേതാവിനെതിരെ ഉയര്‍ന്ന വിമര്‍ശനം മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ നടപടി ഉണ്ടാകുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കുന്നത് ചിലര്‍ക്ക് രോഗമാണെന്നും ഇത്തരക്കാര്‍ പറഞ്ഞതും പറയാത്തതും കൊടുക്കുകയാണെന്നും സതീശന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസിക്ക് കീഴിലാണ് മിഷന്‍ 25 എന്നും നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉണ്ടായാല്‍ തിരുത്തണമെന്നും കെ മുരളീധരന്‍ നിലപാടെടുത്തു. നേതാക്കള്‍ ഐക്യത്തോടെ പോകണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.
94 1 minute read