പങ്കാളിയെ തേടി സിംഗിള്‍ മദറായ യുവതി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍. തന്റെ മകളെ വളര്‍ത്താന്‍ സഹായിക്കാന്‍ ഒരു സഹരക്ഷിതാവിനെ താന്‍ തേടുന്നു എന്ന തരത്തിലാണ് യുവതി വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചത്. വീഡിയോ സമൂഹ മാധ്യമത്തില്‍ വളരെ വേഗം ശ്രദ്ധ നേടി. ഒപ്പം വലിയ ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചു. സിംഗിള്‍ പാരന്റിംഗിനെ കുറിച്ചും അതിന്റെ മേമന്മകളും പോരായ്മകളും പലരും എടുത്തെഴുതി. കുട്ടികളുടെ വളര്‍ച്ചയ്ക്ക് അച്ഛനും അമ്മയും ഒപ്പമുണ്ടായിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നായിരുന്നു ചിലരെഴുതിയത്.
രണ്ട് വര്‍ഷമായി താന്‍ വിവാഹമോചനം നേടിയെന്ന് വ്യക്തമാക്കുന്ന യുവതി മകള്‍ക്കൊപ്പമാണ് വീഡിയോ ചിത്രീകരിച്ചത്. മകളെ തനിച്ചു വളര്‍ത്തുന്നതില്‍ തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയെന്നും അതിനാല്‍ തനിക്ക് ഡേറ്റ് ചെയ്യാനും തന്റെ മകളുടെ നല്ലാരു സഹരക്ഷിതാവാകാനും ഒരു പങ്കാളിയെ ആവശ്യമാണെന്നുമാാണ് ഇവര്‍ വീഡിയോയില്‍ പറയുന്നത്.
അടിക്കുറിപ്പോടെ @insyder_havy എന്ന അക്കൗണ്ടാണ് വീഡിയോ പങ്കിട്ടത്. നിരവധി ഉപയോക്താക്കള്‍ വീഡിയോയില്‍ അഭിപ്രായം രേഖപ്പെടുത്തി. പലരും ലവ് ഇമോജികള്‍ ഉപയോഗിച്ച് അവളെ അഭിനന്ദിച്ചു, മറ്റുള്ളവര്‍ അവളെ വിവാഹം കഴിക്കാനും മകളെ ഒരുമിച്ച് വളര്‍ത്താനും ആഗ്രഹം പ്രകടിപ്പിച്ചു. മിക്ക ആളുകളും സ്വയം കേന്ദ്രീകൃതരായതിനാല്‍ ഇന്നത്തെ ലോകത്ത് ഒരു നല്ല പങ്കാളിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. നിരവധി പേര്‍ യുവതിക്ക് പിന്തുണ അറിയിച്ചപ്പോള്‍ ഏതാനും ചിലര്‍ അവരെ പരിഹസിക്കുകയും ചെയ്തു.
66 1 minute read