തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മണ്ഡലം മാറുമെന്ന വാര്‍ത്തകളോട് വൈകാരികമായി പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍നിന്ന് ആജീവനാന്തം മാറില്ലെന്നും തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
”മണ്ഡലം മാറ്റം ആരുടെ പദ്ധതിയാണ്? കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല. എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണ്. ആജീവനാന്തം അവിടെനിന്നു മാറില്ല. പ്രചാരണങ്ങള്‍ നിര്‍ത്തൂ”- ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വാര്‍ത്തകള്‍ വന്നത്. വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം എന്നീ സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിക്കിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച.