വിരുദുനഗര്‍: തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം. സത്തൂര്‍ മേഖലയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലാണ് ഇന്ന് വന്‍ സ്‌ഫോടനം ഉണ്ടായത്. ഫാക്ടറിയില്‍ ഇപ്പോഴും തീ ആളിപ്പടരുകയാണെന്നാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഫാക്ടറിയില്‍ ഇപ്പോഴും സ്ഫോടനങ്ങള്‍ തുടരുകയാണെന്നാണ് വിവരം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാക്ടറിയ്ക്കുള്ളില്‍ സ്‌ഫോടനങ്ങള്‍ തുടരുന്നതിനാല്‍ ആര്‍ക്കും അതിന് അടുത്തേയ്ക്ക് എത്താന്‍ കഴിയുന്നില്ല. തീപിടിത്തത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
നേരത്തെ, സെപ്റ്റംബര്‍ 19ന് വിരുദുനഗര്‍ ജില്ലയില്‍ സമാനമായ രീതിയില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം നടന്നിരുന്നു. വെമ്പക്കോട്ടയ്ക്കടുത്തുള്ള പടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനമാണ് നടന്നിരുന്നത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് 100 ശതമാനം പൊള്ളലേറ്റതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
63 Less than a minute