LATESTNATIONALTOP STORY

തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ തീപിടിത്തം; മരണം 11 ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് സ്വകാര്യ പടക്ക നിർമ്മാണ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. 14 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാസി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടക്കങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ കൂടുക്കലർന്നാകാം തീപിടിത്തമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. അപകടത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പത്ത് അഗ്നിശമന യൂണിറ്റുകൾ തീ അണയ്ക്കാൻ സ്ഥലത്തെത്തി.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് താനെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ.  ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker