BREAKING NEWSNATIONAL

തമിഴ്നാട് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

ചെന്നൈ: തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസമന്ത്രി കെ പൊന്മുടിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) റെയ്ഡ്. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍ രാവിലെ 7 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം.
ഏഴുപേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്. എന്താണ് റെയ്ഡിന് കാരണം എന്നത് വ്യക്തമല്ല.
തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് മാസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ഒരു മന്ത്രിയുടെ വീട്ടില്‍ കൂടി ഇ.ഡി.യുടെ റെയ്ഡ് എന്നതും ശ്രദ്ധേയമാണ്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലായിരുന്നു തമിഴ്‌നാട് വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker