BREAKINGNATIONAL
Trending

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി ഉടന്‍, കുടുംബത്തില്‍ ധാരണ

ചെന്നൈ: മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് വിവരം. ഇതു സംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തില്‍ ധാരണയായി. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നു ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ഉദയനിധി.
മകന്‍ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന സൂചന അമേരിക്കയില്‍നിന്നു മടങ്ങിയെത്തിയപ്പോള്‍ സ്റ്റാലിന്‍ നല്‍കിയിരുന്നു. നിങ്ങള്‍ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് സ്റ്റാലിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം ആയില്ലെന്നാണ് മുന്‍പ് സ്റ്റാലിന്‍ പറഞ്ഞിരുന്നത്.
നേരത്തേ ഓഗസ്റ്റ് 22ന് മുന്‍പ് ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ജനുവരിയിലും സമാന രീതിയില്‍ ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വാദങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും സ്റ്റാലിന്‍ അതെല്ലാം തള്ളി. എന്നാല്‍ ഡിഎംകെയുടെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ആഘോഷങ്ങള്‍ക്ക് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button