BREAKING NEWSKERALA

തമിഴ്‌നാട്ടിലെ വ്യാജ ഡിവൈഎസ്പിയെ കേരള പൊലീസ് കുടുക്കി

കുമളി: തമിഴ്‌നാട് പൊലീസിനെ കബളിപ്പിച്ച് കറങ്ങി നടന്ന വ്യാജ ഡിവൈഎസ്പിയെ കേരള പൊലീസ് കുടുക്കി. ചെന്നൈ സ്വദേശി സി.വിജയന്‍ (41) ആണ് കേരള പൊലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഡിണ്ടിഗല്‍ ജില്ലയിലെ പട്ടിവീരന്‍പെട്ടിയില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. 2 മൊബൈല്‍ ഫോണുകളും തമിഴ്‌നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പിസ്റ്റള്‍ രൂപത്തിലുള്ള എയര്‍ഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും ഇയാളുടെ വാഹനത്തിലുണ്ടായിരുന്നു.
പൊലീസ് എന്നെഴുതിയ വാഹനത്തില്‍ ഇയാള്‍ കഴിഞ്ഞ ദിവസം കുമളി ചെക്‌പോസ്റ്റ് കടന്ന് കേരളത്തിലെത്തി. തമിഴ്‌നാട് പൊലീസ് വ്യാപകമായി ഉപയോഗിക്കുന്ന വെള്ള ജീപ്പിലായിരുന്നു വരവ്. തനിയെ വാഹനമോടിച്ചെത്തിയ ഇയാള്‍ കട്ടപ്പന സ്റ്റേഷനിലെത്തി ഡിവൈഎസ്പി വി.എ.നിഷാദ് മോനെ പരിചയപ്പെട്ടു. മടങ്ങാന്‍ തുടങ്ങുമ്പോള്‍ പൊലീസ് സ്റ്റേഷന്റെ ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി. ഇയാളുടെ പെരുമാറ്റത്തില്‍ ഡിവൈഎസ്പിക്കു സംശയം തോന്നി.തുടര്‍ന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയില്ലെന്ന് അറിഞ്ഞത്. ഇതിനിടെ കേരളത്തില്‍നിന്ന് ഇയാള്‍ തിരിച്ച് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. കേരള പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിണ്ടിഗല്‍ ജില്ലയില്‍ വച്ച് വിജയനെ തമിഴ്‌നാട് പൊലീസ് പിടികൂടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker