ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയില്‍ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയില്‍ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ ഡിഎംകെ മുന്നണി 139 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 93 സീറ്റിലും ലീഡ് ചെയ്യുന്നു. ടി.ടി.വി. ദിനകരന്റെ എഎംഎംകെ ഒരു സീറ്റിലും കമല്‍ഹാസന്റെ എംഎന്‍എം ഒരു സീറ്റിലും മുന്നിലാണ്.
മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്, മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന് എന്നിവര്‍ മുന്നിലാണ്. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ബോഡിനായ്ക്കന്നൂരില്‍ പിന്നിലാണ്. ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകന് കട്പാടിയിലും തൗസന്റ് ലൈറ്റ്സില് ബിജെപി സ്ഥാനാര്‍ഥി ഖുഷ്ബുവും പിന്നിലാണ്. കൊളത്തൂരില്‍ എം.കെ.സ്റ്റാലിന്റെ ലീഡ് 16000 കടന്നു. ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന് 10,000 ലേറെ വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു.
ടുലരശമഹ ുൃീാീ
എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനു ശരിവയ്ക്കുന്നതാണ് ഡിഎംകെ മുന്നണിയുടെ മുന്നേറ്റം. പ്രവചനങ്ങള്‍ ശരിവച്ച് 10 വര്‍ഷത്തിനു ശേഷം ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തുന്നുയെന്നാണ് ഫലസൂചനകള്‍ നല്‍കുന്നത്. 1996 നു ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും അവര്‍ കടക്കുകയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ബിജെപി വിരുദ്ധ സഖ്യത്തിന്റെ കൈവശമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഡിഎംകെയുടെ ചുമലിലേറി കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുമെന്നാണു സൂചന. സഖ്യത്തിലെ മറ്റു കക്ഷികളായ സിപിഎം, സിപിഐ, മുസ്!ലിം ലീഗ് കക്ഷികള്‍ക്കും ഡിഎംകെ അനുകൂല തരംഗത്തിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളുടെ തുടര്‍ച്ചയായ പ്രചാരണ പരിപാടികളിലൂടെ തമിഴകത്ത് കാലൂന്നാനുള്ള ബിജെപിയുടെ ശ്രമം വിജയിച്ചിട്ടില്ലെന്ന സൂചനകളാണു ഫലസൂചനകള്‍ നല്‍കുന്നത്. വന്‍ വിജയത്തോടെ ഡിഎംകെയില്‍ എം.കെ.സ്റ്റാലിന് അനിഷേധ്യനാകും. വി.കെ. ശശികലയുടെ മടങ്ങിവരവുള്‍പ്പെടെയുള്ള നാടകങ്ങള്‍ക്കും സംസ്ഥാനം സാക്ഷിയായേക്കും.