ENTERTAINMENTTAMIL

തമിഴ് നടന്‍ നെല്ലയ് ശിവ അന്തരിച്ചു

തമിഴ് നടന്‍ നെല്ലയ് ശിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. തിരുനല്‍വേലിയിലെ പനക്കുടിയിലുള്ള തന്റെ വീട്ടില്‍ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. 35 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനാണ് ഇതോടെ അന്ത്യമായത്.
1985ല്‍ പാണ്ഡ്യരാജന്‍ സംവിധാനം ചെയ്ത ആണ്‍ പാവം എന്ന സിനിമയിലൂടെയാണ് നെല്ലയ് ശിവ സിനിമാജീവിതം ആരംഭിച്ചത്. വെട്രി കൊടി കാറ്റ്, മഹാപ്രഭു, സാമി, അന്‍ബേ ശിവം, തിരുപ്പാച്ചി തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. ഹാസ്യനടനെന്ന നിലയില്‍ വളരെ സമ്പന്നമായ കരിയറാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വടിവേലുവിനൊപ്പമുള്ള അദ്ദേഹത്തിന്റെ കോമഡി സീഉകള്‍ വളരെ ശ്രദ്ധേയമായിരുന്നു.

Related Articles

Back to top button