KERALANEWS

തരൂർ ​ഗായത്രിപ്പുഴയിൽ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് തരൂരിൽ പുഴയിൽ കാണാതായ 17 കാരൻ ഷിബിലിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിൻ്റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ സ്വദേശി ഷിബിൽ ഇന്നലെ മൂന്നു കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിൽ ഇറങ്ങിയതായിരുന്നു. സ്കൂബ ടീം ഉൾപ്പെടെയുള്ളവർ ഇന്നലെ മുതൽ ഷിബിനായി തെരച്ചിൽ നടത്തുകയായിരുന്നു. തരൂരിലെ അമ്മ വീട്ടിലെത്തിയതായിരുന്നു ചിറ്റൂർ സ്വദേശിയായ ഷിബിൻ. കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി രക്ഷപ്പെട്ടു. ഷിബിന് നീന്തലറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരെയും ഫയർഫോഴ്സിനെയും അപകടമുണ്ടായ വിവരമറിയിച്ചത്.പടവിൽ കാലുവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് കൂട്ടത്തിലുണ്ടായിരുന്ന കുട്ടി പറയുന്നു. രക്ഷിക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ഒരു തവണ മുങ്ങിപ്പൊങ്ങി ഷിബില്‍ താണുപോയി. തുടര്‍ന്ന് ഇന്നലെ മുതല്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഷിബിലിന്‍റെ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

Related Articles

Back to top button