BREAKINGKERALA

തലസ്ഥാനത്ത് പെണ്‍കുട്ടിയെ പട്ടാപ്പകല്‍ 2 പേര്‍ വീട്ടില്‍ കയറി പീഡിപ്പിച്ചു, പ്രതികള്‍ കേബിള്‍ ജോലിക്കാര്‍, അറസ്റ്റില്‍

തിരുവനന്തപുരം: മംഗലപുരത്ത് ഇരുപതുകാരിയെ കേബിള്‍ ജോലിക്കെത്തിയ രണ്ട് പേര്‍ വീട്ടില്‍ കയറി പീഡിപ്പിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശി ബൈജു, പരവൂ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്. ജിക്കോ ഷാജിക്കെതിരെ അഞ്ച് കേസ് വേറെയും ഉണ്ട്.
വീട്ടില്‍ ഒറ്റക്കായിരുന്നു പെണ്‍കുട്ടി. വീടിന് സമീപത്ത് കേബിള്‍ പണിക്കെത്തിയ രണ്ട് പേരാണ് അതിക്രമം നടത്തിയത്. സഹോദരന്‍ വീട്ടില്‍ നിന്ന് പോയ തക്കം നോക്കി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച പെണ്‍കുട്ടിയുടെ വായില്‍ തുണികുത്തി തിരുകി. ഇടക്ക് കുതറിമാറി ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ സംഭവമറിയിച്ചതോടെയാണ് കേസ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഒരു കരാറുകാരന് കീഴില്‍ കുറെ നാളായി പ്രദേശത്ത് കേബിള്‍ ജോലിക്ക് എത്തിയവരാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെ മണിക്കൂറുകള്‍ക്കകം പൊലീസ് താല്‍കാലിക താമസ സ്ഥലത്ത് നിന്ന് രണ്ട് പേരേയും കസ്റ്റഡിയിലെടുത്തു.
സ്വന്തം വീട്ടില്‍ പട്ടപ്പകല്‍ നട്ചുച്ചക്ക് അതിക്രമിച്ച് കയറിയാണ് രണ്ട് പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പരാതി കിട്ടി മണിക്കൂറുകള്‍ക്ക് അകം തന്നെ പ്രതികളിലേക്ക് എത്തിയ പൊലീസ് ശാസ്ത്രിയവും സമഗ്രവുമായ അന്വേഷണം നടത്തുകയാണ്. പെണ്‍കുട്ടിക്ക് വൈദ്യ പരിശോധന നടത്തി. ശാത്രീയ തെളിവുകളെല്ലാം പൊലീസ് ശേഖരിക്കുന്നുണ്ട്.

Related Articles

Back to top button