BREAKING NEWSKERALALATESTNEWS

‘തലസ്ഥാനത്ത് സ്ഥിതി സങ്കീർണം; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തലസ്ഥാനത്തെ സ്ഥിതി അതീവ സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടിവരും. സമൂഹവ്യാപനമുണ്ടായാല്‍ ആദ്യം അറിയുന്നത് സര്‍ക്കാരാണ്. ഐഎംഎ അങ്ങനെ പറയുന്നത് അവരുടെ അറിവുവെച്ചിട്ടാണ്. നിലവില്‍ സമൂഹ വ്യാപനമില്ലെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. നമ്മള്‍ ഇരിക്കുന്നത് അഗ്നിപര്‍വതത്തിന് മുകളിലാണെന്നും മന്ത്രി പറഞ്ഞു.

പൂന്തുറ കേന്ദ്രീകരിച്ച് കൂടുതല്‍ ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും. ഇന്നും നാളെയുമായി പരമാവധിപേരെ പരിശോധിക്കും. യാത്രകള്‍ ഒഴിവാക്കണം. വീട്ടില്‍ അടങ്ങിയിരിക്കാന്‍ മനസുകാണിക്കണമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ട്രിപ്പിള്‍ ലോക്ഡൗൺ സാഹചര്യമില്ല. ഹോട്ടല്‍ ഹോം ഡെലിവറി നടത്തുന്ന എല്ലാവരെയും പരിശോധിക്കും. എല്ലാവരും പരിശോധനയ്ക്ക് ഹാജരാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹോം ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

Related Articles

Back to top button