BREAKING NEWSKERALA

തവനൂരില്‍ കെ.ടി.ജലീലും നിലമ്പൂരില്‍ പി.വി.അന്‍വറും പിന്നില്‍

മലപ്പുറം: മലപ്പുറത്തെ എല്‍ഡിഎഫിന്റെ സിറ്റിങ് മണ്ഡലങ്ങളായ തവനൂരിലും നിലമ്പൂരിലും താനൂരും യുഡിഎഫിന്റെ മുന്നേറ്റം. ആദ്യ ഘട്ട ഫലം പുറത്ത് വരുമ്പോള്‍ തവനൂരില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍ 1352 വോട്ടിന് മുന്നിലാണ്.
താനൂരില്‍ സിറ്റിങ് എംഎല്‍എ വി.അബ്ദുറഹിമാനെതിരെ പി.കെ.ഫിറോസിന് 908 വോട്ടിന്റെ ലീഡുണ്ട്. നിലമ്പൂരില്‍ പി.വി.അന്‍വറിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശാണ് ലീഡ് ചെയ്യുന്നത്.
അതേസമയം എല്‍ഡിഎഫിന് മറ്റൊരു സിറ്റിങ് സീറ്റായ പൊന്നാനിയില്‍ ലീഡുണ്ട്. സിപിഎം സ്ഥാനാര്‍ഥിയായ പി.നന്ദകുമാര്‍ 3873 വോട്ടുകള്‍ക്കാണ് മുന്നേറികൊണ്ടിരിക്കുന്നത്.
തിരൂര്‍, വേങ്ങര, വണ്ടൂര്‍, ഏറനാട്, വള്ളിക്കുന്ന്, മഞ്ചേരി, തിരൂരങ്ങാടി, കോട്ടക്കല്‍ എന്നിവിടങ്ങളലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നുണ്ട്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റമാണ് ആദ്യഘട്ടത്തില്‍ ദൃശ്യമാകുന്നത്.

Related Articles

Back to top button