ENTERTAINMENTMALAYALAM

‘താങ്കള്‍ യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍ തന്നെ, ശ്രീലങ്കയില്‍ വന്നതിനു നന്ദി’ ; മമ്മൂട്ടിയോട് ജയസൂര്യ

 സിനിമാ ഷൂട്ടിങ്ങിനായി ശ്രീലങ്കയില്‍ എത്തിയ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി മുന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. ശ്രീലങ്കയില്‍ വന്നതിനു മമ്മൂട്ടിയോട് ജയസൂര്യ നന്ദി പറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്.

”മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നു. സര്‍, താങ്കള്‍ യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍ തന്നെ. ശ്രീലങ്കയില്‍ വന്നതിനു നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു’- ജയസൂര്യ കുറിച്ചു.

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. തുടര്‍ന്നാണ് മമ്മൂട്ടിയെ സര്‍ക്കാര്‍ പ്രതിനിധിയായ ജയസൂര്യ കാണാനെത്തിയത്. ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനെയുമായി ഇന്ന് മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ സംഘര്‍ഷമുണ്ടായതിനു ശേഷം ശ്രീലങ്കയില്‍ ടൂറിസം വന്‍ പ്രതിസന്ധി നേരിടുകയാണ്. അതിനിടെയാണ് സിനിമാഷൂട്ടിങ്ങിനായി മമ്മൂട്ടി എത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker